നടി ശ്രുതി രാമചന്ദ്രന് കേരള ക്രിട്ടിക്സ് പുരസ്ക്കാര വേദിയില്‍ തിളങ്ങി നിൽക്കുന്ന കാഴ്ചയാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്. വേദിയില്‍ അതിസുന്ദരിയായി സെറ്റ് സാരി ധരിച്ചാണ് താരം എത്തിയത്. സൂപ്പര്‍ ഹിറ്റ് സിനിമയായ ജൂണിന് ശേഷം അഹമ്മദ് കബീറിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മധുരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രുതിക്ക് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചത്. ജോജു ജോര്‍ജ്- ശ്രുതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി 2021 ൽ ആണ് അഹമ്മദ് കബീര്‍ ഒരുക്കിയ മധുരം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ഇവരെ കൂടാതെ ഇന്ദ്രന്‍സ്, അര്ജുന് അശോകൻ, നിഖില വിമൽ എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ശ്രുതി ഈ പുരസ്ക്കാര ചടങ്ങിനെത്തിയത് ഭാര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസിനൊപ്പമാണ് .
മധുരം എന്ന സിനിമ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവച്ചത് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കൂട്ടിരിപ്പു മുറിയും അവിടെ ഒത്തുകൂടേണ്ടിവന്ന ആളുകളേയും അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രിയപ്പെട്ടവരുടെ രോഗങ്ങളുമൊക്കെയാണ്. പ്രേക്ഷക മനസ്സില്‍ ഒരു നൊമ്പരമുണ്ടാക്കി പറഞ്ഞു തീർത്ത ഒരു ഫാമിലി ഫീല്‍ഗുഡ് സിനിമയാണ് മധുരം . സോണി ലിവിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് നേരിട്ട് എത്തിയ കാണക്കാണെ, തിങ്കളാഴ്ച നിശ്ചയം, ചുരുളി എന്നീ സിനിമകള്‍ക്ക് ശേഷം ഒടിട്ടി റിലീസ് ചെയ്ത സിനിമയായിരുന്നു മധുരം. ഈ ചിത്രത്തിന് തിരക്കഥ എഴുതിയത് ആഷിക് ഐമര്‍, ഫഹിം സഫര്‍ എന്നിവരായിരുന്നു .
ഗുജറാത്തി കുടുംബത്തിലെ ചിത്ര എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ശ്രുതി രാമചന്ദ്രന് അവതരിപ്പിച്ചത്. ജോജു ജോര്‍ജ് ആണ് സിനിമയയിലെ കേന്ദ്ര കഥാപാത്രമായ സാബുവിനെ അവതരിപ്പിച്ചത് . ജോജു-ശ്രുതി താര ജോഡികളില്‍ കാണാനാൻ സാധിച്ച മനോഹരമായ പ്രണയമാണ് ഈ ചിത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ ഏറെ മധുരം ഉള്ളതാക്കി മാറ്റിയത്.
ശ്രുതി മലയാള സിനിമയുടെ ഭാഗമാകുന്നത് 2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ എന്ന സിനിമയിലൂടെയാണ്. തുടർ വർഷങ്ങളിലായി പുറത്തിറങ്ങിയ പ്രേതം, സൺഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങൾ താരത്തെ പ്രേക്ഷക പ്രിയങ്കരിയാക്കി മാറ്റി. പിന്നീട് ചാണക്യതന്ത്രം, നോൺസെൻസ് , അന്വേഷണം, കാണേക്കാണേ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇതിന് പുറമേ 2019 ൽ പുറത്തിറങ്ങിയ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന തുടങ്ങി താരജോഡികൾക്കൊപ്പം തെലുങ്കിലും അഭിനയിച്ചു. നീരജ എന്ന മലയാള ചിത്രമാണ് താരത്തിന്റെതായി ഒരു കൊണ്ടിരിക്കുന്ന പുത്തൻ ചിത്രം .