തെങ്കാശി പട്ടണത്തിലെ ഹിറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി ശാലിൻ സോയയും സുഹൃത്തും..!

ബാലതാരമായി സിനിമയിലും സീരിയലുകളിലും അരങ്ങേറ്റം കുറിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശാലിൻ സോയ. കുടുംബയോഗം എന്ന സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയിൽ അഭിനയിച്ചപ്പോഴാണ് ശാലിൻ എന്ന താരത്തെ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഈ പരമ്പരയിൽ അലോന എന്ന കഥാപാത്രത്തെയാണ് ശാലിൻ അവതരിപ്പിച്ചത്. ശാലിൻ ശ്രദ്ധിക്കപ്പെട്ടത് ഈ പരമ്പരയിലൂടെ ആയിരുന്നുവെങ്കിലും ആദ്യ പരമ്പര ഇതായിരുന്നില്ല. മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിലാണ് ആദ്യമായി ശാലിൻ അഭിനയിക്കുന്നത് . മിനിസ്ക്രീൻ പരമ്പര ഓട്ടോഗ്രാഫ് ആണ് താരത്തിന് ഒരുപാട് ആരാധകരെ നേടി കൊടുത്തത് . ഓട്ടോഗ്രാഫിലെ ദീപാറാണി എന്ന പേരിലാണ് ഇന്നും ചില മലയാളികൾക്ക് ഇടയിൽ താരം അറിയപ്പെടുന്നത് .

ഓരോ പരമ്പരകളിലൂടേയും മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നതിനോടൊപ്പം തന്നെ ശാലിൻ സിനിമ രംഗത്തേക്കും ചുവടു വച്ചു. 2004 മുതൽ ചലച്ചിത്ര രംഗത്ത് സജീവമായി. ഔട്ട് ഓഫ് സിലബസ്, ഒരുവൻ , ദി ഡോൺ , വാസ്തവം, സൂര്യകിരീടം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലു സിംഗ് , കർമ്മ യോദ്ധ, അരികിൽ ഒരാൾ , റബേക്ക ഉതുപ്പ് കിഴക്കേമല, വിശുദ്ധൻ, ഡ്രാമ, ധമാക്ക തുടങ്ങിയ സിനിമകളിൽ വിദ്യാർത്ഥിനിയായും അനിയത്തി വേഷത്തിലും മകൾ വേഷത്തിലും എത്തിയ ശാലിൻ ഏറെ ശ്രദ്ധ നേടി. ഒരുപാട് ആരാധകരെയാണ് ഈ ചിത്രങ്ങളിലൂടെ താരത്തിന് ലഭിച്ചത്. സാന്റ മരിയ, പോരാട്ടം, ഷുഗർ, തല തുടങ്ങിയ മലയാള ചിത്രങ്ങളും കണ്ണാങ്കി എന്ന തമിഴ് ചിത്രവുമാണ് ശാലിൻറെ പുതിയ പ്രോജക്ടുകൾ . അഭിനയത്തോടൊപ്പം തന്നെ സംവിധാനത്തിലേക്കും താരം ചുവട് വച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ ഒരു സജീവതാരമാണ് ശാലിൻ . തന്റെ പുത്തൻ ചിത്രങ്ങളും റീൽസ് വീഡിയോസും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ ശാലിൻ പങ്കു വയ്ക്കാറുണ്ട്. നർത്തകി ആയതുകൊണ്ട് തന്നെ താരത്തിന്റെ നൃത്ത വീഡിയോകൾക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ശാലിൻ തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ഡാൻസ് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തെങ്കാശിപട്ടണം ചിത്രത്തിലെ ഗാനത്തിനാണ് സാരിയിൽ എത്തി ശാലിൻ ചുവട് വെച്ചിട്ടുള്ളത്. താരത്തോടൊപ്പം ഡാൻസ് ചെയ്യുവാൻ സുഹൃത്ത് ഡോക്ടർ അനുസ്മയ മോഹനും ഉണ്ട്. വിഷ്ണു രാജനാണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്.