കടുവയിലെ പാല പള്ളി പാട്ടിന് തകർപ്പൻ ഡാൻസുമായി അശ്വതി നായർ..! വീഡിയോ കാണാം..

മിനിസ്ക്രീനിലെ ശ്രദ്ധേയ താരമാണ് നടി അശ്വതി നായർ. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആണ് താരം പ്രേക്ഷക പ്രിയങ്കരിയായി മാറിയത്. ഈ പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രമായാണ് താരം അവതരിച്ചത്. അതിനാൽ തന്നെ യഥാർത്ഥ പേരായ അശ്വതി എന്നതിനേക്കാൾ പ്രേക്ഷകർക്ക് പരിചയം പൂജ ജയറാം എന്ന പേരാണ്. താരം ആ പേരിലാണ് അറിയപ്പെടുന്നത്. അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുൻപ് സൂര്യ ടി വി യിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്നു അശ്വതി നായർ. വളരെ അപ്രതീക്ഷിതമായാണ് താൻ അഭിനയരംഗത്തേക്ക് കടന്നു വന്നത് എന്ന് അശ്വതി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ സജീവ താരമായ അശ്വതിയെ ഫ്രീക്കത്തി എന്ന ഓമനപ്പേരിട്ടും ആരാധകർ വിശേഷിപ്പിക്കാറുണ്ട് . മോഡലിംഗ് രംഗത്ത് അത്ര സജീവമല്ലെങ്കിലും പലപ്പോഴും മോഡൽ ആയി അശ്വതി എത്തുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. വളരെ സ്റ്റൈലിഷ് ആയും ഗ്ലാമറസ്സായും എല്ലാം താരം തന്റെ ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ഇൻസ്റ്റഗ്രാമിൽ താരം തന്റെ പുത്തൻ ചിത്രങ്ങളും റീൽസും എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. പല മേഖലകളിലും തന്റെ മികവ് തെളിയിച്ച അശ്വതി നല്ലൊരു ഡാൻസർ കൂടിയാണ്.

താരത്തിന്റെ പുതിയൊരു റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . അശ്വതി ഇത്തവണ ചുവടു വച്ചിരിക്കുന്നത് തന്റെ സുഹൃത്ത് നന്ദനയ്ക്ക് ഒപ്പമാണ്. ഷർട്ടും മുണ്ടും ധരിച്ച് കിടിലൻ ലുക്കിൽ എത്തിയ ഇരുവരും പൃഥ്വിരാജിന്റെ പുത്തൻ ചിത്രമായ കടുവയിലെ പാലാ പള്ളി എന്ന ഗാനത്തിനാണ് ചുവടുവച്ചിരിക്കുന്നത്. കടുവയിലെ ഈ കിടിലൻ പ്രെമോ ഗാനം ആലപിച്ചിരിക്കുന്നത് അതുൽ നറുകറയാണ്. ജേക്സ് ബിജോയ് ഈണം നൽകിയ ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മ, ശ്രീഹരി തറയിൽ എന്നിവർ ചേർന്നാണ്.