തമിഴിലെ മനോഹര ഗാനത്തിന് ചുവടുവച്ച് നടി പ്രിയ വര്യയരും റംസാൻ മുഹമദും.. വീഡിയോ കാണാം..

മനോഹരമായ ഒരു ഗാന രംഗത്തിലെ കണ്ണിറുക്കൽ സീനുകൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശോഭിച്ച താരമാണ് നടി പ്രിയ വാര്യർ. ഒരു അടാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരം, ആ ചിത്രത്തിലെ ഒരു പാട്ട് യൂട്യൂബിൽ ഇറങ്ങിയതോടെ ലോകം എമ്പാടും അറിയപ്പെട്ട താരമായി മാറി പ്രിയ. പ്രിയ വാര്യരെ ഇത്രയും പ്രശസ്തയാക്കിയത് ആ പാട്ടിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമാണ് .

‘ദി വിങ്ക് ഗേൾ’ എന്നാണ് നാഷണൽ ന്യൂസ് ചാനലുകൾ പ്രിയയെ വിശേഷിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ പ്രിയയുടെ അഭിനയ ജീവിതം മാറിമറിഞ്ഞത്. സെക്കന്റുകൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഫോളോവേഴ്സ് കൂടിക്കൊണ്ടേയിരുന്നു. തുടർന്ന് ഒരു സെൻസേഷണൽ താരമായി പ്രിയ വാര്യർ മാറി. താരത്തിന് ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും പ്രിയ വേഷമിട്ടിട്ടുണ്ട്.

മലയാളി പ്രേക്ഷകർക്ക് ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ താരമാണ് റംസാൻ മുഹമ്മദ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസിലൂടെയാണ് റംസാൻ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് റംസാനെ മലയാളി പ്രേക്ഷകർ കണ്ടത് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ മൂന്നാമത്തെ സീസണിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് . ആ സീസണിൽ നാലാം സ്ഥാനം റംസാൻ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം എന്ന ചിത്രത്തിലും റംസാൻ ഒരു ശ്രദ്ധേയ വേഷം ചെയ്തിരുന്നു.

ഇപ്പോഴിതാ പ്രിയ വാര്യർ റംസാനോപ്പം ഒരു കിടിലൻ ഡാൻസ് പെർഫോമൻസുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് . തമിഴിൽ സൂപ്പർഹിറ്റായി മാറിയ 96 എന്ന ചിത്രത്തിലെ ‘കാതലെ കാതലെ’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പ്രിയയും റംസാനും ചുവടു വച്ചിരിക്കുന്നത്. ആരാധകരിൽ പലരും കമന്റ് ചെയ്തിരിക്കുന്നത് ഡാൻസിലെ ഇരുവരുടെയും കെമിസ്ട്രി മികച്ചതാണെന്ന് ആണ്. ഇനിയും ഒന്നിച്ച് ഡാൻസ് പെർഫോമൻസ് ചെയ്യണമെന്നും കമന്റുകൾ വന്നിട്ടുണ്ട്.