മുണ്ടുടുത്ത് തകർപ്പൻ ഡാൻസുമായി ഉപ്പു മുളകും താരം അശ്വതിയും സുഹൃത്തും…

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷ ശ്രദ്ധ നേടി ഇന്ന് മിനിസ്ക്രീനിലെ ശ്രദ്ധേയ താരമായി മാറിയ നടിയാണ് അശ്വതി നായർ. വ്യത്യസ്തതയാർന ഈ ഹാസ്യ പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രമായാണ് അശ്വതി എത്തിയത്. ഈ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിനാൽ തന്നെ പൂജ ജയറാം എന്ന പേരിലാണ് പ്രേക്ഷകർക്ക് അശ്വതിയെ പരിചയം. വളരെ അപ്രതീക്ഷിതമായാണ് അശ്വതി അഭിനയ രംഗത്തേക്ക് കടന്നു വന്നത് എന്ന് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട് . സൂര്യ ടി വി യിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്ന അശ്വതി നായർ പിന്നീട് അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുകയായിരുന്നു.

ഫ്രീക്കത്തി എന്നും സ്നേഹപൂർവ്വം ആരാധകർ വിശേഷിപ്പിക്കാറുള്ള അശ്വതി സോഷ്യൽ മീഡിയയിലെ സജീവ താരമാണ്. പലപ്പോഴും മോഡൽ ആയി പ്രേക്ഷകർക്ക് അശ്വതി എത്തിയിട്ടുണ്ട് , എന്നാൽ താരം മോഡലിംഗ് രംഗത്ത് അത്ര സജീവമല്ല. വളരെ സ്റ്റൈലിഷ് ആയും ഗ്ലാമറസ്സായും മാത്രമാണ് അശ്വതിയെ കാണാൻ സാധിക്കാറുള്ളത്. അതുകൊണ്ട് തന്നെയാകാം ഫ്രീക്കത്തി എന്ന വിശേഷണവും ലഭിച്ചത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും റീൽസും എല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

നല്ലൊരു നർത്തകി കൂടി ആയ അശ്വതി ഡാൻസ് വീഡിയോസുമായി സോഷ്യൽ മീഡിയയിൽ നിരന്തരം എത്താറുണ്ട്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയൊരു റീൽസ് വീഡിയോ ആണ് . തന്റെ സുഹൃത്ത് നന്ദനയ്ക്ക് ഒപ്പമാണ് അശ്വതി ഈ വീഡിയോ ചെയ്തിരിക്കുന്നത് . കിടിലൻ ലുക്കിൽ ഷർട്ടും മുണ്ടും നല്ല സ്‌റ്റൈലിഷ് ആയി ധരിച്ചാണ് ഇരുവരും എത്തിയിരിക്കുന്നത്. നടൻ പ്രഭുദേവയുടെ സൈക്കോ രി രാട്ടി പട്ടേ എന്ന ഗാനത്തിനാണ് ഇവർ ചുവടുവച്ചിരിക്കുന്നത്.