ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ തിളങ്ങിയ താരമാണ് നടി രമ്യ പണിക്കർ . രമ്യ പ്രേക്ഷക ശ്രദ്ധ നേടിയത് ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെ ആണ്. ഈ ചിത്രത്തിൽ താരം അവതരിപ്പിച്ച ജോളി മിസ് എന്ന കഥാപാത്രമായാണ് രമ്യ ഇപ്പോഴും അറിയപ്പെടുന്നത്. സൺഡേ ഹോളിഡേ , മാസ്റ്റർപീസ്, ഒരു യമണ്ടൻ പ്രേമകഥ, പൊറിഞ്ചു മറിയം ജോസ് തുടങ്ങി ചിത്രങ്ങളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ എത്തിയതോടെ താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി. ബിഗ് ബോസ് സീസൺ ത്രീ യിലെ മത്സരാർത്ഥിയായിരുന്നു രമ്യ . വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസിൽ എത്തിയ താരം ഔട്ട് ആയതിന് ശേഷം വീണ്ടും എത്തുകയും ഫിനാലെയ്ക്ക് തൊട്ട് മുൻപായി പുറത്താകുകയും ചെയ്തു.
അഭിനയത്തിന് പുറമേ നൃത്തത്തിലും മോഡലിംഗിലും താരം ശോഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുത്തൻ ഡാൻസ് വീഡിയോസും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളുമായി താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട് . ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച പുതിയ റീൽസ് വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന ബുള്ളറ്റ് ഗാനത്തിനാണ് രമ്യ ചുവടുവച്ചിരിക്കുന്നത്. ജീൻസും ടോപ്പും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്.