ബുള്ളറ്റ് പാട്ടിന് കിടിലൻ ഡാൻസുമായി നടി കൃഷ്ണ പ്രഭയും സുഹൃത്തും…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നടി കൃഷ്ണ പ്രഭയുടെ റീൽസ് വീഡിയോ ആണ്. നടി കൃഷ്ണ പ്രഭ അഭിനേത്രി എന്നതിന് പുറമേ അവതാരക , നർത്തകി എന്നി മേഖലകളിൽ കൂടി ശോഭിച്ച താരമാണ് . നല്ലൊരു നർത്തകിയായ കൃഷ്ണ പ്രഭ ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട്. താരം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുത്തൻ റീൽസ് വീഡിയോസ് നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. നിലവിൽ സിനിമാരംഗത്ത് താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ താരവും ഒട്ടേറെ ആരാധകരുള്ള താരവുമാണ് കൃഷ്ണ പ്രഭ . താരം തനിച്ചും സുഹൃത്ത്ക്കൾക്ക് ഒപ്പവും എല്ലാം നിരവധി റീൽസ് വീഡിയോ പെർഫോമൻസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്.

ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് കൃഷ്ണ പ്രഭ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു പുത്തൻ റീൽസ് വീഡിയോ ആണ് . തന്റെ സുഹൃത്തായ സുനിത റാവുവിനൊപ്പമാണ് താരം ഈ കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചിരിക്കുന്നത് . സുനിതയും മികച്ച ഒരു ഡാൻസറാണ്. ഒട്ടേറെ ആരാധകരാണ് ഇരുവർക്കും ഉള്ളത്’ . അതുകൊണ്ട് തന്നെ ഇവർ ഒന്നിച്ചെത്തുന്ന റീൽസ് വീഡിയോസ് നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കാറുള്ളത്.