വെറൈറ്റി ഡാൻസുമായി നടി ഗായത്രി സുരേഷ്..! വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്ത് വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ തന്റെതായ സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി ഗായത്രി സുരേഷ്. 2015 ൽ ആണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായാണ് സിനിമയിലേക്ക് എത്തിയത് . തുടർന്ന് നിരവധി സിനിമകളിൽ താരം തന്റെ കഴിവ് പ്രകടിപ്പിച്ചു . താരം തെലുങ്ക് ഭാഷാ ചിത്രത്തിലും ശോഭിച്ചിട്ടുണ്ട്.

ജമ്നപ്യാരി എന്ന ചിത്രത്തിന് ശേഷം താരം ഒരു മെക്സിക്കൻ അപാരത , ഒരേ മുഖം , നാം , കല വിപ്ലവം പ്രണയം, സഖാവ്, ചിൽഡ്രൻസ് പാർക്ക്,99 ക്രൈം ഡയറി, വർണ്യത്തിൽ ആശങ്ക, എസ്കേപ് തുടങ്ങി മലയാള ചിത്രങ്ങളിലും നായിക വേഷങ്ങളിൽ അഭിനയിച്ചു. താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാള ചിത്രമാണ് മാഹി .

ഗായത്രി സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം പുത്തൻ വീഡിയോസുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും താരം സോഷ്യൽ മീഡിയ ട്രോളന്മാരുടെ കൈകളിൽ അകപ്പെടാറാണ് പതിവ്. എന്നാൽ താരം ആകട്ടേ അതെല്ലാം വളരെ ബോൾഡ് ആയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ഏറ്റവും പുതിയ റീൽസ് വീഡിയോ ആണ് . താരം വീഡിയോയിൽ ടോപും ജീൻസും ധരിച്ച് വളരെ സുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലൻ നൃത്തചുവടുകളുമായി എത്തിയ താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തിയിരിക്കുന്നത്.