മലയാളികളുടെ പ്രിയങ്കരിയാണ് ജുവൽ മേരി. നിരവധി ആരാധകരാണ് ഈ അഭിനയത്രിക്കുള്ളത്. തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ടെലിവിഷൻ അവതാരികയായി തുടക്കമിട്ടു കൊണ്ടാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ജുവൽ മേരി തിളങ്ങിയത്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള തന്റെ നടത്തം. വളരെ മികച്ച തുടക്കമായിരുന്നു ജുവൽ മേരിക്ക് ലഭിച്ചിരുന്നത്.
മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായിട്ടാണ് ജുവൽ തുടക്കമിടുന്നത്. ആയൊരു വേഷം വളരെ ഭംഗിയായി ജുവൽ കൈകാര്യം ചെയ്തിരുന്നു. ഇതിനോടകം തന്നെ അനേകം സിനിമകളിൽ അഭിനയിക്കുകയും ഒരുപാട് ഷോകളിൽ അവതാരികയായി തിളങ്ങാനും തനിക്ക് അവസരം ലഭിച്ചിരുന്നു. ടെലിവിഷൻ പ്രൊഡ്യൂസറായ ജെൻസൺ സക്കറിയെയാണ് ജീവിത പങ്കാളിയാക്കിരിക്കുന്നത്.
2015ൽ ബിഗ്സ്ക്രീനുകളിൽ പ്രദേർശനത്തിലെത്തിയ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിൽ ഉമദേവി എന്ന കഥാപാത്രത്തിനായിരുന്നു താരം ആദ്യമായി ജീവൻ നൽകുന്നത്. ശേഷം ഒരേ മുഖം, തമിഴ് ചലചിത്രമായ അണ്ണാധുരൈ, ഞാൻ മേരികുട്ടി, പാപ്പൻ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിരിക്കുന്നത്. ചലചിത്രം രംഗത്ത് സജീവമായ ജുവൽ തന്റെ ആരാധകരെ ഒരിക്കലും വിഷമിപ്പിക്കാറില്ല. ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോൾ ഇതാ നടിയുടെ ഏറ്റവും അവസാനമായി പങ്കുവെച്ച വീഡിയോയാണ് ഏറെ ജനശ്രെദ്ധ നേടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറ്റവും ട്രെൻഡിങ് ആയി നിലനിൽക്കുന്ന ഗാനത്തിനാണ് താരം ഡാൻസ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് കമെന്റുകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.