വർക്കൗട്ട് ചെയ്തു സ്ലിം ബ്യൂട്ടിയാവാൻ റീമ കല്ലിങ്കൽ വീഡിയോ പങ്കുവച്ച് താരം..

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റിമ കല്ലിങ്കൽ. ഈ ചിത്രം മലയാള സിനിമ രംഗത്ത് മാറ്റത്തിന്റെ വഴി തെളിയിച്ച ചിത്രം കൂടിയായിരുന്നു . ഈ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ വിജയം കൈവരിക്കാൻ സാധിച്ചില്ല എങ്കിൽ പോലും ഒരുപാട് ചർച്ചകൾ ഇപ്പോഴും നടത്തുന്ന ചിത്രമാണ് ഋതു. ആ സിനിമയിലൂടെ റിമ കല്ലിങ്കലിനും വലിയ മാറ്റങ്ങളാണ് ജീവിതത്തിൽ കൊണ്ടുവന്നത്.
ഈ ചിത്രത്തിന് ശേഷം ഒട്ടേറെ അവസരങ്ങൾ റിമയെ തേടി എത്തി.

നീലത്താമര, ഹാപ്പി ഹസ് ബാൻഡ്‌സ്, സെവൻസ്, ഇന്ത്യൻ റുപ്പി, 22 ഫെമയിൽ കോട്ടയം, നിദ്ര, അയാളും ഞാനും തമ്മിൽ, ഏഴ് സുന്ദര രാത്രികൾ, ചിറകൊടിഞ്ഞ കിനാവുകൾ, റാണി പദ്മിനി, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ നായികയായും സഹനടി ആയും എല്ലാം റിമ കല്ലിങ്കൽ ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ അഭിനയ ജീവിതത്തിൽ വലിയ വഴിതിരിവായ ചിത്രമായിരുന്നു 22 ഫെമയിൽ കോട്ടയം .

ഈ ചിത്രം താരത്തിന്റെ ജീവിതത്തിലും വലിയ വഴിത്തിരിവായി.ആഷിഖ് അബു ആയിരുന്നു 22 ഫെമയിൽ കോട്ടയം എന്ന ചിത്രത്തിന്റെ സംവിധായകൻ. ഇദ്ദേഹവുമായി താരം പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തു. കൂടാതെ ഈ ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് റിമയ്ക്ക് ലഭിച്ചിരുന്നു.

അഭിനയത്തിൽ താരം ഇപ്പോൾ സജീവമല്ലെങ്കിലും നിർമ്മാണ രംഗത്തും ഭർത്താവിനൊപ്പം സജീവമാണ് റിമ കല്ലിങ്കൽ. കോവിഡ് എന്ന മഹാമാരിയിൽ കൊണ്ടു വന്ന ഇടവേളയ്ക്ക് ശേഷം വീണ്ടും ജിമ്മിൽ പോയി അതിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോൾ. “ഒരു മാസത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും ജിമ്മിലേക്ക്.. വർക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു താൻ എന്നും നിങ്ങളുടെ ശരീരം ശ്രദ്ധിക്കുക എന്നും തന്റെ വർക്ക് ഔട്ട് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.