2012 ൽ സിനിമ കമ്പനി എന്ന മലയാള ചിത്രത്തിൽ അരങ്ങേറിയ നടിക്ക് ഇന്ന് മലയാളത്തിൽ മാത്രമല്ലാ തെന്നിന്ത്യൻ മേഖലയിലെല്ലാം പ്രാവീണ്യം തെളിയിച്ചാണ് നില്കുന്നത്.അത് മറ്റാരുമല്ല അഭിനയിക്കാൻ വരുന്നതിനു മുന്പു നൃത്തത്തെ വളരെയധികം സ്നേഹിച്ച ശ്രുതി ഹരിഹരൻ ആണ്.ഇന്നിപ്പോൾ മലയാളത്തിൽ മാത്രമല്ലാ തമിഴ് ,തെലുഗു,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ശോഭിച്ചു നിൽക്കുകയാണ് താരം
മികച്ചൊരു നർത്തകി കൂടിയയായ താരം ഇപ്പോൾ നിർമാതാവ് എന്ന ലേബലിലാണ് കൂടുതൽ നിൽക്കുന്നത്.മാതൃഭാഷ തമിഴ് ആണെങ്കിലും മലയാളം,കന്നഡ,തെലുഗു തുടങ്ങിയ ഭാഷകളെല്ലാം താരം അനായാസം സംസാരിക്കുന്നതാണ്.ഭരതനാട്യത്തിൽ പ്രാവീണ്യം ഉള്ള താരം നിരവധി സിനിമകളാണ് ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നത്.
സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും താരം വളരെയധികം ആക്റ്റീവ് ആണ് അത് കൊണ്ടു തന്നെ വളരെയധികം ഒരു ആരാധകവൃന്ദം തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ ഉണ്ട്.താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്ന പിന്തുണയെന്ന പോലെ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്
സിനിമയിൽ വന്ന കാലത്തു സിനിമ ജീവിതത്തിൽ താൻ നേരിട്ട ചില ബുദ്ധിമുട്ടുകളുടെ തുറന്നു പറച്ചിലാണ് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തത്.കന്നഡ നിർമാതാവിന്റെ ഭാഗത്തു നിന്ന് ഉണ്ടായ അനുഭവമാണ് താരം പങ്കു വെച്ചത്
ഒരു സിനിമയിൽ നായിക ആയിട്ടാണ് തന്നെ ക്ഷണിച്ചതെന്നും എന്നാൽ 5 നിർമാതാക്കൾ ആണ് ആ സിനിമ നിര്മിക്കുന്നതെന്നും അതിലെ ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച് തന്നെ മാറി മാറി ഉപയോഗിക്കുമെന്ന കണ്ടിഷൻ ആണ് നിർമാതാവ് വെച്ചത്.ഇതിനു സമ്മതമാണെങ്കിൽ മാത്രമേ തനിക്ക് ആ സിനിമ കിട്ടുള്ളു എന്നാണ് താരം പറഞ്ഞത് എന്നാൽ അതിനെതീരെ ശക്തമായി പ്രതികരിച് ആ ഓഫർ ഉപേക്ഷിക്കുകയാണ് ചെയ്തത് താരത്തിന്റെ ഈ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നതു