ഇത് വേറേ ലെവൽ ഐറ്റം… ചെങ്കൽ ചൂളയിലെ കുട്ടികൾ പിന്നേയും തകർത്തു.. ഇത്തവണ വിജയ് സിനിമ സീൻ…!

ചെങ്കൽ ചൂളയിലെ കുട്ടികളെ അങ്ങനെ പെട്ടെന്നൊന്നും മറക്കാൻ മലയാളികൾക്കും തമിഴ് നടൻ സൂര്യ ആരാധകർക്കും കഴിയില്ല. മികച്ച നൃത്ത പ്രകടനത്തിലൂടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമുണ്ടാക്കിയ ഒരു കൂട്ടം കുട്ടികളാണ് ചെങ്കൽ ചൂളയിലെ ചെറുപ്പക്കാർ. സൂര്യ തകർത്ത് അഭിനയിച്ച് ഒരുപാട് പുരസ്‌കാരങ്ങൾ വാരികൊണ്ടു പോയ അയൺ സിനിമയിലെ ഗാനത്തിന് ചുവടുകൾ വെച്ച് സമഹ മാധ്യമങ്ങൾ വഴി ഒരുപാട് ആരാധകരെ നേടിയെടുത്തു.

സിനിമയിലടക്കം പ്രവർത്തിക്കുന്ന നിരവധി പേരാണ് അഭിനന്ദങ്ങളുമായി രംഗത്തെത്തിയിരുന്നത്. വീണ്ടും മറ്റൊരു വീഡിയോ പങ്കുവെച്ച് ജനശ്രെദ്ധ പിടിച്ചു പറ്റുകയാണ് തിരുവനന്തപുരത്തെ ചെങ്കൽ ചൂളയിലെ ഈ മിടുക്കമാർ. തമിഴ് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും കൂടുതൽ താരമൂല്ല്യമുള്ള അഭിനേതാവായ ദളപതി വിജയ് നായകനായിയെത്തുന്ന തെരി ചലചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളാണ് പുനരവിഷ്കരിച്ചു കൊണ്ട് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്.

ദളപതി വിജയനെ നായകനായി വിജയ് ആരാധകനും പ്രേശക്ത സംവിധായകനുമായ അറ്റ്ലി ഒരുക്കിയ സിനിമയായിരുന്നു തെരി. വിജയ് സ്റ്റണ്ടിൽ എന്താണോ കാണിക്കുന്നത് അതുപോലെ തന്നെ ആരാധകർക്ക് കാണിച്ചു കൊടുത്തിരിക്കുകയാണ് കൊച്ചു മിടുക്കമാർ. നിരവധി വിജയ് ആരാധകരുടെ പേജിലും ഗ്രൂപ്പിലും വീഡിയോ എത്തിയതോടെയാണ് സൈബർ ലോകത്ത്‌ വീഡിയോ നിറസാനിധ്യമായി മാറിയത്.

സൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ചയായിരുന്നു തിരുവനന്തപുരം ചെങ്കൽ ചൂളയിലെ പ്രേശക്തറായ ഇവർ വീഡിയോ ആദ്യമായി ചിത്രികരിക്കുന്നത്. വീഡിയോ വൈറലായതോടെ സൂര്യയുടെ ശ്രെദ്ധയിപ്പെടുകയും അദ്ദേഹം തന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. അതുമാത്രമല്ല വിരുന്നു എന്ന സിനിമയിലും ഈ പയ്യൻമാരെ തേടി അവസരം വരുകയും ചെയ്തിരുന്നു.

© 2024 M4 MEDIA Plus