ഒരു സ്പൂൺ നെയ്യ് മതി! തിളക്കമാർന്ന മുടിയും മൃദുവായ ചർമ്മവും സ്വന്തമാക്കാം..

ഇന്നത്തെ കാലത്ത് ഒരുപാട് പേർ നേരിടുന്ന ഒന്നാണ് ചർമത്തിനുണ്ടാവുന്ന പ്രശ്നങ്ങൾ. പലരും പല യൂട്യൂബ് വീഡിയോസും മറ്റ് പല മാർഗങ്ങളും സ്വീകരിച്ചിട്ടും ഫലം ലഭിക്കാത്ത നിരവധി പേരാണ് നമ്മളുടെ ഇടയിലുള്ളത്. ഇത്തരകാർക്ക് ഏറ്റവും ഫലപ്രദമായ കാര്യത്തെ കുറിച്ചാണ് ഇവിടെ നോക്കാൻ പോകുന്നത്.

നമ്മളുടെ വീട്ടിലെ അടുക്കളയിൽ കാണുന്ന ഒന്നാണ് പ്രോഷകസംമ്പുഷ്ടവും ആരോഗ്യപ്രദമായ നെയ്യ്. നെയ്യ് ഭക്ഷിക്കുന്നത് ചർമത്തിനു ഏറെ ഗുണനിലവാരമുള്ളതാണ്. ചർമത്തിനു മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. ചർമ്മത്തിന് പുതുജീവൻ നൽകുന്ന വിറ്റാമിൻ എ, ഇ മാത്രമല്ല ആന്റിഓക്സിഡുകളും നെയ്യിൽ അടങ്ങിട്ടുണ്ട്.

രാത്രിൽ ഉറങ്ങുന്നതിനു മുമ്പ് നെയ്യ് ഉപയോഗിച്ച് മുഖത്ത് നല്ല രീതിയിൽ പുരട്ടി ചുരുങ്ങിയത് ഏകദേശം നാല് മിനിറ്റു നന്നായി തടവുക. ശേഷം ഈർപ്പമുള്ള കോട്ടൺ വസ്ത്രം ഉപയോഗിച്ച് മുഖം നന്നായി തുടയ്ക്കുക. ഇത് എല്ലാ ദിവസം സ്ഥിരമായി ചെയ്യുന്നത് ചർമ്മത്തിനു പുതുജീവൻ നൽകാനും യൗവനം നിലനിർത്താനും സഹായിക്കുന്നതാൻ.

അധികം ഉറങ്ങാത്തവരുടെ മുഖത്ത് കാണുന്ന പ്രധാന പ്രശ്നമാണ് കണ്ണിന്റെ താഴെ വശം കറുത്തിരിക്കുന്നത്. അതുമാത്രമല്ല മുഖകുരു പൊട്ടിക്കുമ്പോൾ അവിടെ കറുത്ത പാടുകൾ കാണപ്പെടുന്നു. ഇത്തരത്തിൽ പ്രശനം അനുഭവിക്കുന്നവർ നിരവധി പേരാണ് നമ്മളുടെ സമൂഹത്തിൽ ഉള്ളത്‌. ഈ കറുത്ത പാടുകൾ മായിച്ചു കളയാൻ നെയ്യിന് സാധിക്കുമെന്നത് എത്ര പേർക്ക് അറിയാം.

പാടുകൾ ഉള്ള സ്ഥലത്ത് നെയ്യ് പുരട്ടുക. തുടർന്ന് നന്നായി തടവുക. പത്ത് മിനിറ്റിനു ശേഷം കോട്ടൺ വസ്ത്രം ഉപയോഗിച്ച് തുടച്ചു കളയുക. സ്ഥിരമായി ചെയ്താൽ മുഖത്തുള്ള ചുളവുകളും പാടുകളും മാറുന്നത് കാണാൻ സാധിക്കും. ഇന്ന് വിപണിയിൽ നിരവധി ഫേസ്മാസ്ക്ക് ലഭിക്കുന്നതാണ്. എന്നാൽ അതിൽ നിന്നും വിചാരിച്ച ഫലം ലഭിക്കാറില്ല. വീട്ടിൽ നിർമിക്കാൻ പറ്റിയ ഫേസ്മാസ്ക്കിനെ കുറിച്ചാണ് ഇവിടെ നോക്കാൻ പോകുന്നത്.

മൂന്നു ടേബിൾസ്പൂൺ ഓട്സ് എടുത്തതിനു ശേഷം ഒരു ടീസ്പൂൺ നെയ്യ്, തൈര്, തേൻ എന്നിവർ ഉൾപ്പെടുത്തി മുഖത്ത് പുരട്ടുക. 15 മിനിറ്റ് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. തിളക്കമുള്ളതും മൃദുലമായ മുഖം ഇതിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

വരണ്ട മുടിയുള്ള യുവാക്കളും സ്ത്രീകളും നേരിടുന്നത് അനേകം പ്രശനങ്ങളാണ്. ഈ പ്രശ്നത്തൊട് വിട പറയാൻ നെയ്യ് മാത്രം മതി. തലമുടിയിൽ നല്ല നെയ്യ് ഉപയോഗിച്ച് തടവുക. ഒരു മണിക്കൂറിനു ശേഷം ഇത് കഴുകി കളയുക. ഫാറ്റി ആസിഡ് അടങ്ങിട്ടുള്ള നെയ്യ് തലമുടിയെ സോഫ്റ്റാക്കാൻ സഹായിക്കുന്നതാണ്.

അതുമാത്രമല്ല വെളിച്ചെണ്ണയിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഉൾപ്പെടുത്തി നന്നായി ചൂടാക്കുക. അതിനു ശേഷം നന്നായി തലയിൽ പുരട്ടുക. ചൂടുള്ള ചെറിയ വസ്ത്രം കൊണ്ട് ഇരുപത് മിനിറ്റ് കെട്ടിവെക്കുക.തലമുടിയുടെ ആരോഗ്യം നിലനിർത്താൻ ഇത് മൂലം സഹായിക്കുന്നതാണ്.

Leave a Comment

Your email address will not be published.