തമന്ന പോളിച്ചുടക്കി…! ഘാനി വീഡിയോ സോങ്ങിൽ തകർപ്പൻ ഡാൻസുമായി താരം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് തെന്നിന്ത്യന് സൂപ്പർ നായികാ താരമായ തമന്നയുടെ ഗ്ലാമർ നൃത്തമാണ്. സൂപ്പർ ഹിറ്റായി മാറി സോഷ്യൽ മീഡിയ കീഴടക്കുന്നത് ഇന്ന് റിലീസ് ചെയ്ത ഒരു തെലുങ്കു ചിത്രത്തിലെ വീഡിയോ സോങ് ആണ് . പ്രശസ്ത നടി സാമന്തയുടെ പുഷ്പ എന്ന ചിത്രത്തിലെ ഗ്ലാമർ നൃത്തം യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചതിനു പിന്നാലെ ആണ് നടി തമന്നയുംആരാധകരുടെ മനം കീഴടക്കാൻ തന്റെ ഗ്ലാമർ നൃത്തവുമായി എത്തിയിരിക്കുന്നത്. ത്രസിപ്പിക്കുന്ന ഗ്ലാമർ നൃത്തവുമായി താരം എത്തിയത് ഘാനി എന്ന തെലുങ്കു ചിത്രത്തിന് വേണ്ടിയാണ്. കൊടുത്തെ എന്ന വരികളോടെ ആരംഭിക്കുന്ന ഈ വീഡിയോ സോങിന്റെ ലിറിക്കൽ വീഡിയോ നേരത്തെ തന്നെ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത് അതിന്റെ ഫുൾ വീഡിയോ ആണ് .

ഹാരിക നാരായൺ ആലപിച്ച ഈ ഗാനത്തിന് തമൻ എസ് ആണ് സംഗീതം പകർന്നിരിക്കുന്നത് . ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് രംജോഗയ്യ ശാസ്ത്രി ആണ് . ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ കൂടി ഉൾപ്പെടുത്തിയിരുന്നു നേരത്തെ വന്ന ലിറിക്കൽ വീഡിയോയിൽ . തെലുങ്കു താരം വരുൺ തേജ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ബോക്സിങ് അടിസ്ഥാനമാക്കി ഒരുക്കിയ ഒരു സ്പോർട്സ് ഡ്രാമ ചിത്രമാണ് ഘാനി. കിരൺ കൊറപറ്റി ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

റിനൈസ്സൻസ് പിക്ചേഴ്സ്, അല്ലു ബോബി കമ്പനി എന്നിവയുടെ ബാനറിൽ സിദ്ധു മുദ്ദ, അല്ലു ബോബി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഈ ചിത്രത്തിന്റെ താരനിരയിൽ ജഗപതി ബാബു, സെയീ മഞ്ജരേക്കർ, സുനിൽ ഷെട്ടി, ഉപേന്ദ്ര, നവീൻ ചന്ദ്ര, നദിയ, നരേഷ്, തനിക്കെല്ലാ ഭരണി എന്നിവരും ഉണ്ട്.

© 2024 M4 MEDIA Plus