ഭീഷ്മ പാർവത്തിലെ ഗാനത്തിന് മനോഹര നൃത്തവുമായി റംസാനും അനന്തികയും..! വീഡിയോ കാണാം..

റംസാൻ എന്ന കലാകാരൻ പ്രേക്ഷക മനസ്സിൽ ഇടം നേടുന്നത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആണ്. ഒരു മികച്ച ഡാൻസർ ആയ റംസാൻ ചെറു പ്രായത്തിൽ തന്നെ അഭിനയ രംഗത്തും തന്റെ കഴിവ് തെളിയിച്ചിരുന്നു. ബാലതാരമായി എത്തിയ റംസാൻ ഈ പട്ടണത്തിൽ ഭൂതം, ത്രീ കിംഗ്സ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. പിന്നീടാണ് താരം മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസിൽ പങ്കെടുക്കുന്നതുംപ്രേക്ഷകരുടെ ആരാധനാപാത്രമായി മാറുകയും ചെയ്തത്. ആ സീസണിലെ ഒന്നാം സ്ഥാനം റംസാൻ കരസ്ഥമാക്കിയതോടെ ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധേയ താരമായി റംസാൻ . റംസാൻ തന്റെ പുത്തൻ ഡാൻസ് റീൽസ്‌ വീഡിയോകൾ ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ വൈറലായി മാറുന്നത്. സോഷ്യൽ മീഡിയയിൽ ഒരു താരപരിവേഷം തന്നെയാണ് ആരാധകരും പ്രേക്ഷകരും റംസാന് നൽകുന്നത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് കഴിഞ്ഞ ദിവസം താരം പങ്കുവച്ച റീൽ വീഡിയോയാണ് . റംസാനും സെലിബ്രിറ്റിയും ഡാൻസറുമായ അനന്തിക സനിൽ കുമാറും ആണ് ഈ വീഡിയോയിൽ എത്തിയിരിക്കുന്നത് . ഈ അടുത്ത് പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ” ഭീഷ്മപർവ്വം” എന്ന ചിത്രത്തിലെ ആകാശം പോലെ” എന്ന് തുടങ്ങുന്ന വൈറൽ ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്.

അതിമനോഹര നൃത്തചുവടുകളുടെ പശ്ചാത്തലത്തിൽ ആണ് ഈയൊരു ഡാൻസ് വീഡിയോ ഒരുക്കിയിരിക്കുന്നത്. റംസാൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമഷ നേരം കൊണ്ട് തന്നെ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത് . താരത്തിന്റെ ഈ അത്യുഗ്രൻ പ്രകടനം കണ്ട് പുതു മുഖ താരങ്ങളടക്കം നിരവധി പേരാണ് ആശംസകളും അഭിനന്ദനങ്ങളുo അറിയിച്ചിട്ടുള്ളത് .