റംസാൻ മുഹമ്മദിനൊപ്പം അതി ഗംഭീരം ഡാൻസുമായി ബിഗ് ബോസ് താരം ഡിൽഷ പ്രസന്നൻ..!

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ദിൽഷ പ്രസന്നനും റംസാൻ മുഹമ്മദും . ഇരുവരും ആ ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടുകയായിരുന്നു. ദിൽഷാ അതിനു ശേഷം ചില മിനിസ്ക്രീൻ പരമ്പരകളിൽ അഭിനയിച്ചു. പ്രേക്ഷകർ മറന്നു തുടങ്ങിയ ഈ ഇരു താരങ്ങളും വീണ്ടും പ്രേക്ഷക മനസ്സിലേക്ക് എത്തിയത് മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൻറെ മത്സരാർത്ഥികളായി സ്ക്രീനിൽ എത്തിയപ്പോഴാണ് .

റംസാൻ മുഹമ്മദ് ബിഗ് ബോസ് സീസൺ ത്രീ യിലും ദിൽഷ സീസൺ ഫോറിലും മത്സരാർത്ഥികളായി എത്തി. ആ സീസണിലെ ടൈറ്റിൽ വിന്നറും മലയാളം ബിഗ് ബോസിന്റെ ആദ്യ വനിത വിജയും ആയി മാറി ഡാൻസർ ദിൽഷ പ്രസന്നൻ . പിന്നീട് താരം ഒട്ടേറെ ഉൽഘാടനങ്ങളും മറ്റു പരിപാടികളുമായി പ്രേക്ഷകർക്കിടയിൽ നിറഞ്ഞുനിന്നു . റംസാൻ സീസൺ ത്രീയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അതിനുശേഷം മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിൽ ഒരു ചെറിയ റോളിൽ വേഷമിടാൻ ഉള്ള അവസരവും റംസാന് ലഭിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലെ നിറസാന്നിധ്യങ്ങളായി മാറിയിരിക്കുകയാണ് ദിൽഷയും റംസാനും . നിരവധി ഡാൻസ് വീഡിയോസുമായി ഇവർ നിരന്തരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇരുവരും ഒന്നിച്ചു എത്തുന്ന ഡാൻസ് വീഡിയോസിന് പ്രത്യേക പ്രേക്ഷക ശ്രദ്ധയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഇരുവരും ഒന്നിച്ച് പെർഫോം ചെയ്ത ഒരു സൂപ്പർ റൊമാൻറിക് ഡാൻസ് വീഡിയോ ആണ് . അക്കം പക്കം ആരുമില്ലെ എന്ന തമിഴ് ഗാനത്തിലാണ് റൊമാൻറിക് നൃത്ത ചുവടുകളുമായി ഇരു താരങ്ങളും എത്തിയത്. അതിഗംഭീര പെർഫോമൻസ് തന്നെയാണ് ആരാധകർക്കായി ഇവർക്ക് കാഴ്ചവച്ചത്. റംസാൻ ആണ് തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ലൈറ്റ് ക്രിയേഷൻസ് ആണ് ഈ വീഡിയോ പകർത്തിട്ടുള്ളത്. നിരവധി പേരാണ് ഇരുവരുടെയും വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.