സ്പെയിനിലെ കാട് ചുറ്റികറങ്ങിയും മരം കയറിയും പ്രണവ് മോഹൻലാൽ..! താരത്തോട് മടങ്ങി വരാൻ ആരാധകർ..

നടൻ പ്രണവ് മോഹൻലാൽ 2002ൽ റിലീസ് ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ താരമാണ് . ഈ യുവ താരം സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിൽ തികച്ചും സാധാരണക്കാരനെ പോലെ ട്രാവൽ ബാഗും തൂക്കി പിടിച്ച് രാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായി മാറാറുണ്ട്. മല്ലു സ്പൈഡർ മാൻ എന്നാണ് സാഹസികതകളും ഇഷ്ടപ്പെടുന്ന പ്രണവിനെ മലയാളി പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സ്പെയിനിൽ ചുറ്റിക്കറങ്ങുന്ന പ്രണവിന്റെ വീഡിയോയാണ് .

ഇൻസ്റ്റാഗ്രാമിലൂടെ പ്രണവ് മോഹൻലാൽ തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് പ്രണവ് നൽകിയിരിക്കുന്ന ക്യാപ്ഷൻ ; ‘ഞാൻ അടുത്തിടെ സ്പെയിനിലൂടെ ഒരു ചെറിയ നടത്തം നടത്തി’, എന്നാണ് . ഈ വീഡിയോയിൽ പാട്ടുപാടുന്നതും മരംകയറുന്നതുമായ പ്രണവിന്റെ ദൃശ്യങ്ങൾ കാണാം. വീഡിയോ കണ്ടതോടെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. നിങ്ങളെ പോലെ നിങ്ങൾ മാത്രം , ഇത്രയും സിമ്പിൾ ആയിട്ട് ലൈഫ് എൻജോയ് ചെയ്തു ജീവിക്കാൻ കഴിയും എന്ന് മനസിലായത് ഈ മനുഷ്യന്റെ വീഡിയോസ് കാണുമ്പോഴാ , പ്രണവ് തന്റെ ഏറ്റവും മികച്ച ജീവിതം നയിക്കുന്നു, അയാൾക്ക് നടനാകാൻ ആഗ്രഹമില്ല, സ്വയം സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ പ്രണവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു , കണ്ണ് നിറഞ്ഞു മാത്രം ഇയാളുടെ വീഡിയോസ് കാണാൻ പറ്റുള്ളൂ എല്ലാവരും ആഗ്രഹിക്കുന്ന ജീവിതം ഇയാൾ ജീവിക്കുന്നു, “, എന്നിങ്ങനെ പോകുന്നു താരത്തിന്റെ വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ.

ഒന്നാമൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധ പിടിച്ചു പറ്റിയ പ്രണവ് പിന്നീട് പുനർജനി (2003) എന്ന ചിത്രത്തിലെ പ്രകടത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയിരുന്നു. നായകനായി പ്രണവ് അരങ്ങേറ്റം കുറിക്കുന്നത് 2018ൽ റിലീസ് ചെയ്ത ആദി എന്ന സിനിമയിലൂടെയാണ് . ഇതിലെ പ്രകടനത്തിന് മികച്ച നവാഗത നടനുള്ള സൈമ അവാർഡും താരം നേടി. അതിന് ശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളിൽ പ്രണവ് വേഷമിട്ടു.