സ്വിമിംഗ് പൂളിൽ നീന്തി കളിച്ച് ടോവിനോ നായിക ശരണ്യ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമ രംഗത്ത് നായികമാരുടെ എണ്ണം വളരെ കൂടുതലാണ് . ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് അപ്രത്യക്ഷമാകുന്ന നായികമാരും ഏറെയാണ്. എന്നാൽ അഭിനയരംഗത്ത് നിന്ന് അപ്രത്യക്ഷമായാലും സാമൂഹ്യ മാധ്യമങ്ങളിൽ അവർ വളരെ സജീവമാണ്. അത്തരത്തിൽ ഒരു താരമാണ് ശരണ്യ ആർ നായർ.

മറഡോണ എന്ന ചിത്രത്തിലൂടെ ടൊവിനോയുടെ നായികയായി അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ശരണ്യ. ചിത്രത്തിൽ ഒരു ഹോം നഴ്സിന്റെ വേഷമാണ് താരം അവതരിപ്പിച്ചത്. ആശ എന്ന കഥാപാത്രമായി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച താരത്തിന് ഒട്ടേറെ ആരാധകരേയും ലഭിച്ചിരുന്നു. ഈ ചിത്രത്തിന് ശേഷം 2 സ്‌റ്റേറ്റ്സ് എന്ന ചിത്രത്തിൽ നായികയായി വേഷമിടാൻ ശരണ്യയ്ക്ക് അവസരം ലഭിച്ചു.

സിനിമയ്ക്ക് പുറമേ ധാരാളം പരസ്യ ചിത്രങ്ങളിലും ശരണ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശരണ്യയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം ആളാങ്കം ആണ്. കൂടുതൽ നല്ല റോളുകൾ സിനിമയിൽ ചെയ്യണം എന്നതാണ് ശരണ്യയുടെ ആഗ്രഹം. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു മോഡൽ കൂടിയാണ് താരം. വിദ്യാഭ്യാസത്തിലും താരം ഒട്ടും പുറകിൽ അല്ല . എം.ബി.എ കരസ്ഥമാക്കിയിട്ടുണ്ട് താരം.

മറ്റ് നായികമാരെ പോലെ താരവും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൂളിൽ സുഹൃത്തുകൾക്കൊപ്പം നീന്തി കളിക്കുന്ന താരത്തെയാണ് ഈ വീഡിയോയിൽ കാണാനാവുക.