ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച് 2019 ല്‍ BSNL, RELIANCE JIO എന്നിവ മാറ്റി നിർത്തിയാൽ മറ്റെല്ല കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തില്‍ വലിയ തോതിൽ കുറവുണ്ടായതായി ആണ് പറയുന്നത് . ‘RELIANCE JIO INFOCOM LIMITED’ 2019 ല്‍ പരമാവധി വരികരായ 90.95 ദശലക്ഷം കൂടി ചേർത്തിരുന്നു . 2019 ല്‍ BSNL, JIO എന്നിവ ഒഴികെ എല്ലാ കമ്പനികൾകും അവരുടെ വരിക്കാരുടെ എണ്ണത്തില്‍ വൻ കുറവ് ഉണ്ടായിട്ടുണ്ട് .’ ട്രായ് വെളിപ്പെടുത്തൽ. എന്നാല്‍ AIRTEL 2019 ഡിസംബര്‍ അവസാനത്തോടെ അവരുടെ മൊത്തം ടെലിഫോണ്‍ യൂസേഴ്സ് ടെയും എണ്ണത്തിൽ നാല്പത്തിനാല് ശതമാനത്തിന്റെ വർധനയെ ഉണ്ടാകാൻ കഴിഞ്ഞുള്ളു. BSNL ഡിസംബര്‍ അവസാനത്തോടെ പത്തു ദശലക്ഷം ഉപബോക്തകൾ ഉള്ള വയര്‍ലൈന്‍ സര്‍വീസിലെ മുന്‍നിര ഓപ്പറേറ്ററാണെന്നും, എയര്‍ടെല്‍ നാല് ദശലക്ഷം വരിക്കാരുമായി പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു .
ഗ്രാമീണ വരിക്കാരുടെ ഏറ്റവും ഉയര്‍ന്ന അളവും വോഡഫോണ്‍ ഐഡിയ അല്ലെങ്കില്‍ വി രേഖപ്പെടുത്തിയതായി (ട്രായ്) അറിയിച്ചു, അതായത് അമ്പതിയൊന്നു ശതമാനം.ആകെ മൊത്തം ഇന്റര്‍നെറ്റ് യൂസേഴ്സിന്റെ അമ്പതിയൊന്നു ശതമാനം മാര്‍ക്കറ്റ് ഷെയറുമായി JIO ഇന്റര്‍നെറ്റ് സേവന ദാതാക്കളില്‍ ഒന്നാം സ്ഥാനത്ത് എന്ന് ട്രായ് വെളിപ്പെടുത്തി . എയര്‍ടെല്ലിന് ഇരുപതിമൂന്ന് ശതമാനമാണ് സബ്സ്ക്രിപ്ഷൻ . ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളുടെ പട്ടികയില്‍ JIO ഒന്നാം സ്ഥാനത്താണ്. 2019 ഡിസംബര്‍ 31 ലെ കണക്കുകൾ പ്രേകരം മുന്നൂറ്റി എൺപതു ദശലക്ഷം പേരും എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ യഥാക്രമം നൂറ്റിനാൽപതു ദശലക്ഷവും, നൂറിപത്തൊമ്പത് ദശലക്ഷം യൂസേഴ്സ് ഉം ആണ് .
വയര്‍ലൈന്‍ മേഖലയില്‍ RELIANCE JIO അവരുടെ സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങു്കയും 2018 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ ഒരു ദശലക്ഷം ഉപബോക്താക്കളെ അതിലേക് ചേര്‍ക്കുകയും ചെയ്യുകയായിരുന്നു . 2019 ഡിസംബര്‍ അവസാനത്തോടെ പബ്ലിക് സ്ഥാപനങ്ങളായ BSNL, MTNL എന്നിവയുടെ വിപണി വിഹിതം അറുപതു ശതമാനം കുറഞ്ഞതയും ട്രായ് വ്യക്തമാക്കി . BSNL ഉം മറ്നിൽ ഉം 2019 ല്‍ അവരുടെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണത്തില്‍ വൻ ഇടിവ് വന്നതായി വെളിപ്പെടുത്തി, JIO യുടെ കടന്നുവരവിനെ തുടർന്നായിരുന്നു ആ ഇടിവ് .
എന്നാൽ 2020 ഓഗസ്റ്റ് വരെ RELIANCE JIO യെക്കാൾ കൂടുതല്‍ യൂസേഴ്സ് എയര്‍ടെല്‍ ചേര്‍ത്തിട്ടുണ്ടെന്ന് ട്രായ് ഒരു പ്രത്യേക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .