കോവിഡ് മഹാമാരി വന്നതോടെ തീയേറ്ററുകൾ എല്ലാം അടച്ചിടുകയും സിനിമകൾ നിലയിൽ ഒടിടി പ്ലാറ്റ്ഫോം വഴി പ്രദേർശിപ്പിക്കുകയാണ് ചെയുന്നത്. ഇതിനോടകം തന്നെ നിരവധി ചലചിത്രങ്ങൾ പ്രേമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവയിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് പ്രദേർശനത്തിനായി ഒരുക്കുന്നത്. തീയേറ്ററുകളിൽ ലഭിക്കുന്ന സൗകര്യം ഒടിടിയിൽ ലഭിക്കുന്നില്ലെങ്കിലും മിക്ക സിനിമകൾ വൻ ഹിറ്റായി മാറാറുണ്ട്.
അത്തരത്തിലുള്ള ഒരു സിനിമയാണ് ഓഗസ്റ്റ് 19ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഹോം എന്ന ചലചിത്രം. ഇന്ദ്രൻസ്, മഞ്ജു പിള്ള, നസ്ലെൻ കെ ഗഫൂർ ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അരങേറുന്നത്. ഒരു നല്ല കുടുബ ചിത്രമായത് കൊണ്ട് തന്നെ ഒരു ആഴ്ച കഴിഞ്ഞിട്ടും സിനിമ കണ്ടവരിൽ നിന്നും ഉയരുന്ന നല്ല പ്രതികരണങ്ങൾ അവസാനിക്കുന്നില്ല. മികച്ച അഭിപ്രായമാണ് കാണികളിൽ നിന്നും നിലവിൽ ലഭിച്ചോണ്ടിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ഹോം എന്ന ചിത്രത്തിൽ എടുത്ത് കളഞ്ഞ രംഗങ്ങൾ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചലചിത്രത്തിൽ പിതാവായി അരങേറിയ ഇന്ദ്രൻസ് കൈകാര്യം ചെയ്ത ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിന്റെ ഇളയ മകനായ നസ്ലെൻ അവതരിപ്പിച്ച ചാൾസും മൂത്ത മകന്റെ പെൺസുഹൃത്തായ ദീപ തോമസ് കൈകാര്യം ചെയ്ത പ്രിയ ജോസഫ് ലോപ്പസ് എന്നിവരാണ് എടുത്ത് കളഞ്ഞ രംഗങ്ങളിൽ ഉള്ളത്.
മൂത്ത മകനുമായി സൗന്ദര്യപിണക്കത്തിൽ ഇരിക്കുന്ന പ്രിയക്ക് തന്നലാവുന്ന മോട്ടിവേഷൻ നൽകുന്ന ചാൾസിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വളരെ നല്ല പ്രതികരണങ്ങളോടെ വീഡിയോ യൂട്യൂബ് ട്രെൻഡിംഗ് ആയികൊണ്ടിരിക്കുകയാണ്. ഒലിവ്ർ ട്വിസ്റ്റിന്റെയും ഭാര്യ കുട്ടിയമ്മയുടെയും വീട്ടിൽ നടക്കുന്ന സൗന്ദര്യപിണക്കങ്ങളും സന്തോഷങ്ങളുമാണ് സിനിമയിലൂടെ പ്രേഷകരുടെ മുന്നിൽ സംവിധായകൻ എത്തിക്കാൻ ശ്രെമിച്ചത്. ഒടുവിൽ ആ ശ്രെമം പൂർണമായി വിജയിക്കുകയും ചെയ്തു. ഒലിവ്ർ ട്വിസ്റ്റും തന്റെ ഭാര്യയും രണ്ട് കുട്ടികളും ഒലിവർ ട്വിസ്റ്റിന്റെ പിതാവും അടങ്ങുന്ന ചെറിയ ഒരു കുടുബമാണ് ചിത്രത്തിൽ കാണിക്കുന്നത്.
ഇന്നത്തെ ടെക്നോളജിയുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുന്ന ഒലിവർ ട്വിസ്റ്റ് എന്ന ഗൃഹനാഥന്റെ വെഷത്തിലെത്തിയ ഇന്ദ്രൻസിനെയും ഒരു സാധാരണ വീട്ടമ്മ നേരിടുന്ന ചെറിയ പ്രശനങ്ങൾ അതിനെല്ലാം പൊരുതി സാധാരണ വീട്ടമ്മയായി കഴിയുന്ന കുട്ടിയമ്മയുടെ വേഷത്തിലെത്തിയ മഞ്ജു പിള്ളയും ഒരു സിനിമക്കാരനാവണം എന്ന ഉദ്ദേശത്തോടെ അതിനു വേണ്ടി പരിശ്രെമിക്കുന മൂത്ത മകനായ ആന്റണിയുടെ വേഷത്തിലെത്തുന്ന ശ്രീനാഥ് ഭാസിയും യുവതലമുറയുടെ പ്രതിനിധിയായ ഇളയ മകനായ ചാൾസിന്റെ വേഷത്തിലെത്തുന്ന നസെലീൻ എന്നിവരാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. എത്ര നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞോ അത്ര നന്നായി മികച്ച അഭിനയം പ്രകടനം കാഴ്ചവെച്ച സിനിമയിലെ ഓരോ താരങ്ങളും മലയാളി സിനിമ പ്രേഷകരുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനങ്ങൾ നേടിട്ടുണ്ട്.