കറുപ്പ് സാരിയിൽ സുന്ദരിയായി യുവ താരം മാളവിക..! റീൽസിൽ വീഡിയോ പങ്കുവച്ച് മാളവിക..

നിരവധി സിനിമ താരങ്ങളാണ് ഓരോ ദിവസവും ചലചിത്ര ലോകത്തേക്ക് കടന്നു വരുന്നത്. ഇതിൽ പലരും ക്യാമറയുടെ മുന്നിൽ തിളങ്ങാറുണ്ട്. അത്തരത്തിൽ കടന്നു വന്ന യുവ നടിയാണ് മാളവിക മേനോൻ. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ചുരുക്കം ചില കഥാപാത്രങ്ങൾ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ നടിയ്ക്ക് സാധിച്ചു. 916 എന്ന ചിത്രത്തിലൂടെ യുവ നടിയായി തുടക്കം കുറിക്കുകയും പിന്നീട് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

മലയാളി സിനിമപ്രേമികൾ ഹൃദയങ്ങളിലേറ്റിയ ചലചിത്രങ്ങളിലാണ് മാളവിക മേനോൻ വേഷമിട്ടിട്ടുള്ളത്. ഞാൻ മേരികുട്ടി, പൊറിഞ്ചു മറിയം ജോസ്, അൽ മല്ലു, മാമാങ്കം, ജോസഫ് എന്നീ സിനിമകളിൽ ശ്രെദ്ധയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഒട്ടുമിക്ക പ്രേമുഖ താരങ്ങളുടെ കൂടെ മാളവികയ്ക്ക് അഭിനയിക്കാൻ അവസരം പുണ്യം ലഭിച്ചു. എന്നാൽ മാമാങ്കമായിരുന്നു തന്റെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്.

മമ്മൂക്കയും ഉണ്ണി മുകുന്ദനും ഒന്നിച്ചെത്തിയ മാമാങ്കത്തിൽ കഥാപാത്രം ചെയ്ത മാളവിക ചില പ്രേത്യക കാരണങ്ങൾ കൊണ്ട് ആ രംഗം കട്ട്‌ ചെയ്ത് കളയുകയായിരുന്നു. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി ആറാട്ട് ആണ് മാളവികയുടെ ഏറ്റവും പുതിയതായി ഇറങ്ങാനുള്ള ചലച്ചിത്രം. സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലായി മാറാറുള്ള നടിയുടെ പുത്തൻ വീഡിയോകളും ചിത്രങ്ങളും.

ഇപ്പോൾ കറുത്ത സാരീയിൽ അതിസുന്ദരിയായി നിൽക്കുന്ന മാളവികയുടെ വീഡിയോകളാണ് ആരാധകർ ഏറ്റെടുക്കുന്നത്. പശ്ചാത്തല ഗാനത്തോടെയാണ് മാളവികയുടെ ഫോട്ടോഷൂട്ട് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. ഫോട്ടോഗ്രാഫർ സാന്റോയാണ് അതി ഗംഭീരമായി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വസ്ത്രലങ്കാരം ഒരുക്കിയിരിക്കുന്നത് എസ്‌ എച് ഡിസൈൻസാണ്.