ഷംന കാസിമിന്റെ മികച്ച പ്രണയ രംഗങ്ങളുമായി ചിത്രം ബാക്ക് ഡോർ..! ട്രൈലർ കാണാം..

പ്രശസ്ത മലയാള നടിയായ ഷംന കാസിം ഇപ്പോൾ തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളിലാണ് ശോഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളികളുടെ ഷംന മറുഭാഷാ ചിത്രങ്ങളിൽ പൂർണ്ണ എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്യ ഭാഷ ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങാറുള്ള താരത്തിന്റെ ഏറ്റവും പുതിയ തെലുങ്കു ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ബാക് ഡോർ എന്ന തെലുങ്കു റൊമാന്റിക് ത്രില്ലർ ചിത്രത്തിന്റെ ട്രൈലറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.

കാരി ബാലാജിയുടെ സംവിധാനത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ നടി പൂർണ്ണക്കൊപ്പം നായക വേഷത്തിൽ ശ്രദ്ധ നേടാൻ എത്തുന്നത് തേജ ത്രിപുരന ആണ് . ഈ ട്രൈലറിന്റെ ഹൈലൈറ്റായി മാറിയിട്ടുള്ളത് നടി പൂർണ്ണയുടെ മികച്ച പ്രണയ രംഗങ്ങൾ ആണെന്ന് തന്നെ പറയാം. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബി ശ്രീനിവാസ റെഡ്‌ഡി ആണ് . ശ്രീകാന്ത് നരോജ് ആണ് ക്യാമറമാൻ. ചോട്ടാ കെ പ്രസാദ് ആണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് പ്രണവ് മ്യൂസിക് ആണ്. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന മലയാള ചിത്രത്തിലൂടെയാണ് ഷംന കാസിം തന്റെ അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അതിനു ശേഷം ഒട്ടേറെ അവസരങ്ങൾ താരത്തിന് ലഭിച്ചു. ചെറുതും വലുതുമായി ഒട്ടേറെ വേഷങ്ങളിൽ താരം ശ്രദ്ധിക്കപ്പെട്ടു. ഒട്ടും വൈകാതെ തന്നെ തമിഴ്, തെലുങ്കു ഭാഷ ചിത്രങ്ങളിലേക്കും താരം ചേകേറി. ഈ അടുത്തിടെ റിലീസ് ചെയ്തു നൂറ് കോടി ക്ലബ്ബിൽ കയറിയ ബാലയ്യ ചിത്രം അഖണ്ടയിലും ഷംന വേഷമിട്ടിരുന്നു. താരത്തിന്റേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത് ഒട്ടേറെ ചിത്രങ്ങളാണ് . തമിഴ് ചിത്രങ്ങളായ പടം പേസും, പിസാസ് 2, അമ്മായി, വിസിത്രം ; തെലുങ്ക് ചിത്രങ്ങളായ നാക്കു നാച്ചണി പാദം പ്രേമ, ബാക് ഡോർ ; മലയാള ചിത്രമായ വൃത്തം .

© 2024 M4 MEDIA Plus