സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി അമ്പിളി ദേവി…!

ചെറു പ്രായത്തിലേ തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി അമ്പിളി ദേവി. സീരിയലിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടായിരുന്നു താരത്തിന്റെ തുടക്കം. 2001-ലെ സ്കൂൾ കലോത്സവങ്ങളിൽ കലാതിലകമായി തിരഞ്ഞെടുത്ത അമ്പിളി ദേവി അക്കാലത്തെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. അമ്പിളി ദേവിക്ക് പുരസ്കാരം കൊടുത്തതിന് എതിരെ ഇന്നത്തെ നടി നവ്യാ നായർ അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് പറഞ്ഞതൊക്കെ വാർത്തകളിൽ ഇടം നേടിയിരുന്നു. അതിന് ശേഷം സിനിമയിൽ അമ്പിളി സജീവമായിരുന്നു.

അമ്പിളി ദേവി ആദ്യമായി അഭിനയിക്കുന്നത് സഹയാത്രികക്ക് സ്നേഹപൂർവ്വം എന്ന സിനിമയിലാണ് . അതിൽ ചെറിയ ഒരു റോളാണ് താരത്തിന് ലഭിച്ചത്. . പൃഥ്വിരാജിന് ഒപ്പമുള്ള മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിലൂടെയാണ് പ്രേക്ഷകർ കൂടുതലായി അമ്പിളിയെ തിരിച്ചറിഞ്ഞ് തുടങ്ങിയത് . അതിൽ അമ്പിളി ദേവി അഭിനയിച്ചത് അരയ്ക്ക് താഴെ തളർന്ന പെൺകുട്ടിയുടെ റോളിലാണ് .

ധാരാളം പുരസ്കാരങ്ങളും അതിലെ അഭിനയത്തിന് താരത്തിന് ലഭിച്ചിരുന്നു. അമ്പിളി ദേവി കുട്ടികാലം മുതൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയ നൃത്തങ്ങൾ പഠിക്കുന്നുണ്ട്. ഇന്നലെ, സ്ത്രീ, സ്ത്രീ ജന്മം, കായംകുളം കൊച്ചുണ്ണി, ജ്വാലായി, ചാകരവാവ, വിക്രമാദിത്യൻ, സ്ത്രീ, വേളാങ്കണി മാതാവ്, ദേവി മാഹാത്മ്യം തുടങ്ങിയ സീരിയലുകളിലും അമ്പിളി ദേവി അഭിനയിച്ചിട്ടുണ്ട്.

അമ്പിളി രണ്ട് തവണ വിവാഹിതയായി, എന്നാൽ ആ രണ്ട് ബന്ധവും വേർപ്പെടുത്തി. രണ്ട് കുട്ടികളാണ് താരത്തിനുള്ളത്.അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ സജീവമാണ് . ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ ഒരു ക്ലാസിക്കൽ ഡാൻസ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഡാൻസ് വീഡിയോ കണ്ടിട്ട് , മനോഹരമായിട്ടുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.

© 2024 M4 MEDIA Plus