ട്രെൻഡിങ് പാട്ടിന് ചുവടുവച്ച് ബിഗ് ബോസ് താരം ഏയ്ഞ്ചൽ തോമസും സുഹൃത്തും…

മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ നിരവധിയാണ് . ഏയ്ഞ്ചൽ തോമസ് എന്ന താരം പ്രേക്ഷകർക്ക് സുപരിചിതയായത് ബിഗ് ബോസ് സീസൺ ത്രീയിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് . ഏയ്ഞ്ചൽ ആ സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് എത്തുന്നത്. ഏയ്ഞ്ചലിന് ആ ഹൗസിൽ വളരെ കുറവ് ദിവസങ്ങൾ മാത്രമാണ് താമസിക്കാൻ സാധിച്ചുള്ളൂ . എന്നാൽ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് ഇത്രയും ദിവസങ്ങൾ തന്നെ ധാരാളമായിരുന്നു. ഏയ്ഞ്ചലിന് ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിക്കാൻ കാരണമായത് കുട്ടിത്തം നിറഞ്ഞ താരത്തിന്റെ പെരുമാറ്റം തന്നെയാണ് . ഏയ്ഞ്ചലിന്റെ യഥാർത്ഥ പേര് ടിമ്മി സൂസൻ എന്നാണ് .

മോഡലിംഗ് രംഗത്ത് ഏറെ സജീവമാണ് ആലപ്പുഴക്കാരിയായ ഈ താരം . മോഡലിംഗ് മാത്രമല്ല ചില ആൽബങ്ങളിലും ഏയ്ഞ്ചൽ വേഷമിട്ടിട്ടുണ്ട് . സോഷ്യൽ മീഡിയയിൽ താരം തന്റെ ഗ്ലാമറസും സ്റ്റൈലിഷും ആയുമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസ് സീസൺ ത്രീ യിലെ മറ്റൊരു മോഡലും നടിയും ആയിരുന്നു ഋതു മന്ത്ര. ഋതുവിനൊപ്പവും ഏയ്ഞ്ചൽ റീൽസ് വീഡിയോസും ഫോട്ടോ ഷൂട്ടും ചെയ്യാറുണ്ട്.

ഏയ്ഞ്ചൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുതിയൊരു റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് . അതീവ ഗ്ലാമറസായാണ് ഏയ്ഞ്ചൽ ഈ വീഡിയോയിൽ എത്തിയിരിക്കുന്നത്. താരത്തോടൊപ്പം മോഡലായ ശ്രുതി ഷാനും ചുവടുവയ്ക്കുന്നുണ്ട്. ട്രെൻഡിനൊപ്പം നീങ്ങുന്നു എന്ന് കുറിച്ചു കൊണ്ടാണ് ഏയ്ഞ്ചൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.