കളിമൺ പാത്രങ്ങൾ നിർമിക്കുന്ന അമല പോൾ..പുത്തൻ അനുഭവങ്ങൾ തേടിപ്പിടിച്ച് നടി താരം..

യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ ഓരോരുത്തരും. താരങ്ങളുടെ യാത്ര വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ നമ്മൾ നിരന്തരം കാണാറുള്ളതാണ് . പ്രത്യേകിച്ച് നടിമാരുടെ . അതിൽ യാത്രകൾ ചെയ്യാനും അവിടങ്ങളിലെ പല അനുഭവങ്ങളെയും ഉൾക്കൊണ്ടു കൊണ്ട് ആ യാത്രകളെ ആസ്വദിക്കുകയും ചെയ്യുന്ന താരമാണ് നടി അമല പോൾ . ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞാൽ താരം സമയം ചെലവഴിക്കുന്നത് യാത്രകൾക്കായാണ് .

ഇപ്പോഴിതാ അമല തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പുത്തൻ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ രസകരമായ പുതിയൊരു അനുഭവ വീഡിയോ ആണ് അമല പങ്കുവച്ചത്. വളരെ ശാന്തമായും ക്ഷമയോടും കൂടി പോട്ടറി ഉണ്ടാക്കി എടുക്കുന്ന അമലയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകർ അമലയുടെ പോട്ടറി മേക്കിംഗ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്.

ചെറിയൊരു വേഷം ചെയ്തു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു വന്ന അമല പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചലച്ചിത്ര രംഗത്തെ ഒരു സജീവ താരമായി. നീലത്താമര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അമലയ്ക്ക് കരിയറിൽ വഴിത്തിരിവായി മാറിയത് മൈന എന്ന ചിത്രമാണ്. ദൈവ തിരുമകൾ, റൺ ബേബി റൺ , ഒരു ഇന്ത്യൻ പ്രണയകഥ, വേലയില്ലാ പട്ടധാരി , മിലി, ആടൈ എന്നിവ താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.

മലയാളത്തിൽ ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ് അമല അവസാനമായി അഭിനയിച്ചത്. ഭോലാ എന്ന ബോളിവുഡ് ചിത്രത്തിൽ അതിഥി താരമായി അമല എത്തിയിരുന്നു. ആടുജീവിതം , ദ്വിജ എന്നീ മലയാള ചിത്രങ്ങളും അധോ അന്ധ പറവൈ പോലെ , D50 എന്നീ തമിഴ് ചിത്രങ്ങളുമാണ് ഇനി താരത്തിന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

https://youtu.be/7rX6OQexHvQ
© 2024 M4 MEDIA Plus