അൽഫോൺസ് പുത്രൻറെ ഭാര്യ അലീനക്കൊപ്പം ഡാൻസ് കളിച്ച് മീനാക്ഷി ദിലീപ്..!

ഇന്നും എന്നും മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന ടൈറ്റിലിൽ അറിയപ്പെടുന്ന നടൻ മലയാളികളുടെ സ്വന്തം ദിലീപ് തന്നെയാണ്. ഒരുപാട് മികച്ച ചിത്രങ്ങളിൽ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുന്ന കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർ തന്നെ താരത്തിന് സമ്മാനിച്ച പേരാണ് ജനപ്രിയ നായകൻ എന്നത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നായകനായി ശോഭിച്ച ദിലീപ് അക്കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക മഞ്ജു വാര്യരെ വിവാഹം ചെയ്തിരുന്നു. ഇവരുടെ വിവാഹവും തുടർന്നുള്ള ജീവിതവും അതിനുശേഷം സംഭവിച്ച വിവാഹബന്ധം വേർപ്പെടുത്തലും എല്ലാം പ്രേക്ഷകരിൽ ഏറെ ചർച്ചയായിരുന്നു.

ഈ താര ദമ്പതികൾക്ക് ഉണ്ടായ ഏക മകളാണ് മീനാക്ഷി. വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം മീനാക്ഷി താമസിക്കുന്നത് അച്ഛൻറെ ഒപ്പമാണ്. താര പുത്രിമാർ അഭിനയരംഗം തന്നെ തിരഞ്ഞെടുക്കുന്നത് ഒരു പതിവ് കാഴ്ചയായത് കൊണ്ട് സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളുടെ മകളായ മീനാക്ഷി സിനിമയിലേക്ക് എത്തുമോ എന്നത് പ്രേക്ഷകർ എന്നും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. 23 കാരിയായ മീനാക്ഷി സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ്. മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയയായ നമിത പ്രമോദ് മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ് .

സോഷ്യൽ മീഡിയ പേജുകളിൽ നമിതയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളെല്ലാം താരം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ മീനാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു ഡാൻസ് വീഡിയോ ആണ് . മീനാക്ഷിയുടെ ഈ വീഡിയോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകൻ അൽഫോൺസ് പുത്രൻറെ ഭാര്യ അലീനയ്ക്ക് ഒപ്പമാണ് മീനാക്ഷി ഒരു തകർപ്പൻ ഡാൻസ് കളിക്കുന്ന വീഡിയോ ചെയ്തിരിക്കുന്നത്. ഇവരും അതിഗംഭീര പെർഫോമൻസ് കാഴ്ചവെച്ചിരിക്കുന്നത് ഒരു ബോളിവുഡ് തമിഴ് മിക്സ് ഗാനങ്ങൾക്ക് ആണ്.

മറ്റൊരു ഡാൻസ് കൂടി കുറച്ച് ദിവസങ്ങൾ മുൻപ് മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരം അലീനയ്ക്കൊപ്പം ഉള്ള വീഡിയോയും പങ്കുവെച്ചത്. വീഡിയോ കണ്ട് ആരാധകർ കമൻറ് ചെയ്തിരിക്കുന്നത് മികച്ച ഒരു നർത്തകിയുടെ മകൾ ആയതുകൊണ്ട് തന്നെ അതിൻറെ മീനാക്ഷിയ്ക്കും കിട്ടിയിട്ടുണ്ട് എന്നാണ്. വീഡിയോയ്ക്ക് വന്ന കമന്റുകളിൽ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളായ നസ്രിയ, ശ്രിന്ദ , അപർണ ബാലമുരളി, അർച്ചന കവി, ജ്യോതി കൃഷ്ണ എന്നിവരുടെയും കമന്റുകളുണ്ട്.