ഹോട്ട് ലുക്കിൽ കിടിലൻ ഡാൻസ് പെർഫോമൻസുമായി നടി അഹാന കൃഷ്ണ..

മലയാളികളുടെ പ്രിയ താരസുന്ദരി അഹാന പുതിയൊരു ഡാൻസ് വീഡിയോയുമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് പുറമേ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയായി തിളങ്ങിയ അഹാനയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. മലയാളം നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തത് ലൂക്കാ എന്ന ചിത്രമാണ്.

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ ഇവ ആയിരുന്നു എങ്കിലും താരത്തിന്റെ ആദ്യ ചിത്രം 2014 റിലീസ് ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് ആയിരുന്നു. ലൂക്ക യിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയും പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത അഹാന മലയാളത്തിലെ ഒരു മുൻനിര നായികയായി മാറുകയായിരുന്നു. 2023ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്നതിലാണ് അവസാനമായി അഹാന അഭിനയിച്ചത്. ഈ ചിത്രത്തിൽ ഒരു അതിഥി താരമായാണ് അഹാന വേഷമിട്ടത്. ഇനി താരത്തിന്റെതായി പുറത്തിറങ്ങാൻ ഉള്ളത് നാൻസി റാണി എന്ന ചിത്രമാണ്.

ഏറെ ആരാധകരുള്ള താര കുടുംബമാണ് അഹാനയുടേത്. തൻറെ അനിയത്തിമാരെ പ്രേക്ഷകർക്കും മുമ്പിൽ സുപരിചിതരാക്കി മാറ്റിയത് അഹാനയാണ് . ഈ താര കുടുംബത്തിലെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്. ഒരു പ്രത്യേക ആരാധക വൃന്ദം തന്നെ ഇവർക്കുണ്ട്. അതുകൊണ്ടുതന്നെ തന്റെ instagram പേജിൽ അഹാന പങ്ക് വെച്ച പുത്തൻ ഡാൻസ് വീഡിയോ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഹോട്ട് ലുക്കിലാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിലർ നെഗറ്റീവ് കമന്റുകൾ നൽകിയിട്ടുണ്ടെങ്കിലും നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമൻറ് ചെയ്തിരിക്കുന്നത്.

© 2024 M4 MEDIA Plus