ഇൻസ്റ്റാഗ്രാമിലെ ട്രെൻഡിങ് ഗാനത്തിന് ചുവട് വച്ച് നടി സ്വാസിക വിജയ്..

ഏറെ വർഷത്തെ കഠിന പ്രയത്നത്തിന് ശേഷം ചലച്ചിത്രരംഗത്ത് ഒരു സ്ഥാനം നേടിയെടുത്ത താര സുന്ദരിയാണ് നടി സ്വാസിക വിജയ് . ചെറുപ്രായത്തിൽ തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന സ്വാസിക മലയാളം ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത് 2016 മുതൽക്കാണ്. ജോസ് തോമസ് ചിത്രം സ്വർണ്ണ കടുവ, നാദിർഷ ചിത്രം കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നിവയാണ് സ്വാസിക എന്ന താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങൾ . പിന്നീട് അങ്ങോട്ട് താരത്തിന്റെ ചെറിയ വേഷങ്ങളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 2020 ൽ പുറത്തിറങ്ങിയ വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയതോടെ മലയാള ചലച്ചിത്രരംഗത്ത് തന്റേതായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ സ്വാസികയ്ക്ക് സാധിച്ചു.2020 ന് ശേഷം മലയാള സിനിമയിൽ നിന്നും നിരവധി അവസരങ്ങളാണ് ഈ താരത്തെ തേടി എത്തിയത്. 2022 ൽ പുറത്തിറങ്ങിയ സിദ്ധാർത്ഥ് ഭരതൻ ചിത്രം ചതുരം ഏറെ പ്രശംസയാണ് ഈ താരത്തിന് നേടി കൊടുത്തത്. ഈ ചിത്രം ഉൾപ്പെടെ എട്ടോളം ചിത്രങ്ങൾ ആയിരുന്നു ആ വർഷം സ്വാസികയുടേതായി പുറത്തിറങ്ങിയത്. അഞ്ചോളം ചിത്രങ്ങളാണ് ഇപ്പോൾ താരത്തിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. സിനിമ തിരക്കുകളിൽ ആണെങ്കിലും ടെലിവിഷൻ രംഗത്തും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരുപോലെ ശോഭിക്കുവാൻ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.മികച്ച ഒരു നർത്തകി കൂടിയായ സ്വാസിക തന്റെ നിരവധി ഡാൻസ് വീഡിയോസ് ആണ് ആരാധകർക്കായി തന്റെ instagram അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് ആയി മാറിക്കൊണ്ടിരിക്കുന്ന മാ മധുര അന്നക്കൊടി എന്ന ഗാനത്തിന് ചുവട് വച്ചിരിക്കുകയാണ് സ്വാസിക. ഗ്രീൻ കളർ സാരി ധരിച്ച് അതീവ സുന്ദരിയായാണ് താരം വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് സ്വാസികയുടെ ഈ ഡാൻസ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

© 2024 M4 MEDIA Plus