എ.എം.എം.എ(അമ്മ) എന്നറിയപ്പെടുന്ന അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് എന്നത് മലയാള സിനിമ താരങ്ങളുടെ സംഘടനയാണ്. ഇപ്പോൾ അമ്മയുടെ പ്രസിഡന്റ് മലയാള സിനിമയുടെ താര രാജാവും മലയാളികളുടെ പ്രിയനടനുമായ മോഹൻലാലാണ് . വൈസ് പ്രസിഡന്റുമാർ ശ്വേതാ മേനോനും മണിയൻപിള്ള രാജുവുമാണ് . ഈ തവണ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരിൽ സ്ത്രീ സാനിദ്ധ്യം വളരെ കൂടുതലായിരുന്നു.
പല സ്ഥാനങ്ങളിലേക്കും ഉള്ള തിരഞ്ഞെടുപ്പ് ഈ തവണ നടന്നിരുന്നു. 2018-ൽ കേരളത്തിൽ പ്രളയം നടന്ന സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് സംഘടന സംഭാവന ചെയ്തത്.
സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ഡബ്ലൂ.സി.സി എന്ന ഒരു സംഘടന വന്നപ്പോൾ പലരും പരസ്യമായി എ.എം.എം.എയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. അങ്ങനെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി കൂടുതൽ സ്ത്രീകളെ കൊണ്ടു വന്നത്. എ.എം.എം.എ. കൊച്ചിയിലെ അമ്മയുടെ ഓഫീസിൽ പുതിയ ജനറൽ ബോഡി അംഗങ്ങളെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ വുമൺസ് ഡേ ആഘോഷമാക്കിയിരിക്കുകയാണ് സംഘടനയിലെ സ്ത്രീകൾ. ഈ ചടങ്ങിൽ പ്രധാന അതിഥിയായി എത്തിയത് മുൻ ആരോഗ്യമന്ത്രിയും ഇപ്പോൾ എം.എൽ.എയുമായ കെ.കെ ശൈലജ ടീച്ചറാണ് . കൂടാതെ ഈ ചടങ്ങിൽ മുതിർന്ന വനിതാ അംഗങ്ങളെ ആദരിക്കുകയും ചെയ്തു.
ശ്വേതാ മേനോൻ, ഉർവശി,മഞ്ജു പിള്ള,രചന നാരായണൻകുട്ടി, മംത മോഹൻദാസ്, ഇനിയ, അപർണ ബാലമുരളി, മിയ ജോർജ്, മാളവിക മേനോൻ, സ്വാസിക, അൻസിബ ഹസ്സൻ, സരയു, തെസ്നിഖാൻ, ഷീലു എബ്രഹാം, രമ്യ പണിക്കർ, മുത്തുമണി സോമസുന്ദരം, മേനക സുരേഷ് തുടങ്ങിയ നിരവധി താരങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്തു. ഇവരെ കൂടാതെ മുൻ ഡി.ജി.പി ആർ ശ്രീലേഖയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.