അറബിക് കുത്ത് തകർപ്പൻ ഡാൻസുമായി രശ്‌മിക മന്ദാന.. വീഡിയോ കാണാം..

ഇപ്പോൾ ലോകം മുഴുവൻ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ ആദ്യ ഗാനം . സോഷ്യൽ മീഡിയയിൽ ഏവരുടെയും ഫേവറിറ്റ് ആയ ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ ബ്ലോക്ക്ബസ്റ്റർ ആയി മുന്നേറുകയാണ് . അറബിക് കുത്ത് എന്ന് പേരിട്ടു, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒരുക്കിയിരിക്കുന്ന ഈ ഗാനം അറബിക് സ്റ്റൈൽ മ്യൂസിക്കും വരികക്കും ഒപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്താണ് ഒരുക്കിയിരിക്കുന്നത് .

ഈ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും ജോണിത ഗാന്ധിയും ചേർന്നാണ്. ലിറിക് വീഡിയോ ആയി പുറത്തിറക്കിയ ഈ ഗാന രംഗത്തിൽ ദളപതി വിജയുടെ കിടിലൻ നൃത്ത ചുവടുകളും ഒപ്പം നായികയായ പൂജ ഹെഗ്ഡെയുടെ ത്രസിപ്പിക്കുന്ന നൃത്ത രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടേയും ഗംഭീര ഡാൻസ് പ്രകടനമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് .

സെലിബ്രിറ്റികൾ ഉൾപ്പെടെ പലരും ഈ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ നമ്മുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത് . ഒട്ടേറെ താരങ്ങൾ നൃത്തവുമായി രംഗത്ത് എത്തിയെങ്കിലും ഇപ്പോൾ ശ്രദ്ധ നേടുന്നത് സൂപ്പർ തെന്നിന്ത്യൻ നായികയായ രശ്‌മിക മന്ദാന ചുവടുവയ്ക്കുന്ന വീഡിയോ ആണ്. ഈ അറബിക് കുത്ത് ഗാനത്തിന് ബോളിവുഡ് യുവ താരം വരുൺ ധവാനും രശ്‌മികക്ക് ഒപ്പം ചുവടു വെക്കുന്നുണ്ട്. ഏതായാലും അറബിക് കുത്ത് ഗാനത്തിന് ഇരുവരും ചേർന്ന് ഒരുക്കിയ പുത്തൻ ഡാൻസ് വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.


വംശി സംവിധാനം ചെയ്ത് ദളപതി വിജയ് നായകനായി എത്തുന്ന അടുത്ത തമിഴ് , തെലുങ്കു ദ്വിഭാഷാ ചിത്രത്തിൽ നായികാ വേഷം അവതരിപ്പിക്കുന്നത് രശ്‌മിക ആണെന്നാണ് ലഭിക്കുന്ന സൂചന. ദിൽ രാജു ആണ് ഈ ചിത്രം നിർമ്മിക്കുന്നത് . നെൽസൺ ദിലീപ്കുമാർ ഒരുക്കിയ താരത്തിന്റെ പുത്തൻ ചിത്രം ബീസ്റ്റ് ആഗോള റിലീസിന് എത്തുന്നത് ഏപ്രിൽ മാസത്തിൽ ആണ് .