മലയാളത്തിലെ യുവ ഗായിക നിരയിലെ ശ്രദ്ധേയയാണ് റിമി ടോമി. ലാൽ ജോസ് ചിത്രം മീശ മാധവനിലൂടെ ആയിരുന്നു റിമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് എത്തുന്നത്. ആദ്യ ഗാനത്തിൽ തന്നെ താരം ഒട്ടേറെ പ്രശംസ നേടി. പിന്നീട് ഒട്ടേറെ അവസരങ്ങൾ റിമിയ്ക്ക് ലഭിച്ചു. ഗായികയായി കടന്നു വന്ന റിമി പിന്നീട് ടെലിവിഷൻ ഷോ അവതാരകയായും നടിയായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. അഞ്ചു സുന്ദരികൾ, കുഞ്ഞിരാമായണം, തിങ്കൾ മുതൽ വെള്ളി വരെ തുടങ്ങി ചിത്രങ്ങളിൽ താരം വേഷമിട്ടു. ഗായികയിലെ അവതാരകയേയും അഭിനേത്രിയേയും കണ്ടെത്തിയതിന് ശേഷം ഇപ്പോഴിതാ താൻ ഒരു മികച്ച നര്‍ത്തകി കൂടിയാണെന്ന് പ്രേക്ഷകർക്ക് മനസിലാക്കി തന്നിരിക്കുകയാണ് റിമി .
മധുരനൊമ്പരക്കാറ്റ് എന്ന സിനിമയിലെ പ്രശസ്തമായ ‘ദ്വാദശിയില്‍ മണിദീപിക’ എന്ന ഗാനത്തിന് കവര്‍ ഒരുക്കിയതിനൊപ്പം മനോഹരമായി ചുവടുവച്ചിരിക്കുകയാണ് താരം. കെ.ജെ യേശുദാസും സുജാത മോഹനും ചേർന്ന് ആലപിച്ച ഈ ഗാ നത്തിന് ഈണം പകർത്തിരിക്കുന്നത് വിദ്യാസാഗർ ആണ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് സമ്മാനിക്കുന്ന സംഗീത ആദരമായാണ് റിമി ടോമിയുടെ ഈ കവര്‍ ഗാനം പുറത്തിറക്കിയത്.
ഈ ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് യൂസഫലി കേച്ചേരി ആണ് . റിമിയുടെ കവര്‍ സോംഗിനേയും നൃത്തയേയും പ്രശംസിച്ച് ഒട്ടേറെ ആളുകളാണ് രംഗത്തെത്തിയത്.
കവര്‍ ഗാനത്തിന്റെ പ്രോഗ്രാമിംഗ് നിർവഹിച്ചത് ശ്രീഹരി കെ. നായരാണ് . മിക്സിംഗും മാസ്റ്ററിംഗും സായ് പ്രകാശ് കൈകാര്യം ചെയ്തിരിക്കുന്നു. നൃത്ത സംവിധാനം സരുണ്‍ രവീന്ദ്രന് ആണ് . ചിത്രീകരണം നിര്‍വഹിച്ചത് അമോഷ് പുതിയാറ്റിലാണ് .