വെറൈറ്റി ഡാൻസുമായി ഉപ്പും മുളകും താരം അശ്വതി നായർ…! ഡാൻസ് ഏറ്റെടുത്ത് ആരധകർ..

ഇൻസ്റ്റഗ്രാമിൽ ട്രെൻസിംഗ് റീൽസുമായി എത്തിയിരിക്കുകയാണ് ഉപ്പും മുളകും താരം അശ്വതി നായരും ഒപ്പം മോഡൽ ഗോപിക മഞ്ജൂഷയും . സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ഇപ്പോൾ ഒരു ടെൻഡിംഗ് റീൽസിന് നർത്തകിമാരായ ഇരുവരും ഒന്നിച്ച് ചുവടു വച്ചിരിക്കുകയാണ് . സ്‌റ്റൈലിഷ് ലുക്കിലാണ് വീഡിയോയിൽ ഇരുവരും എത്തിയിട്ടുള്ളത്. നിരവധി പേരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ തകർപ്പൻ ഡാൻസ് പെർഫോമൻസ് വീഡിയോ ഇരുവരുടേയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


മോഡലായ ഗോപിക മഞ്ജുഷ നല്ലൊരു നർത്തകിയും ഒപ്പം സൂംബ ഇൻസ്ട്രക്ടറും കൂടിയാണ്. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് താരം. മോഡൽ ആയതു കൊണ്ട് തന്നെ ഹോട്ട് ലുക്കിലും സ്‌റ്റൈലിഷ് ലുക്കിലുമുള്ള നിരവധി ചിത്രങ്ങളാണ് ഗോപിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത് .
ഫ്ളവേഴ്സിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അശ്വതി നായർ. പിന്നീട് പല ഗെയിം ഷോകളിലൂടെയും താരം ശ്രദ്ധ നേടി.

അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുൻപ് സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വീഡിയോ ജോക്കിയുമായിരുന്നു അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി നായരും . തന്റെ പുത്തൻ ഫോട്ടോസും റീൽസ് വീഡിയോയും എല്ലാം ആരാധകരുമായി താരം പങ്കു വയ്ക്കാറുണ്ട്. അതെല്ലാം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്.