കല്യാണപ്പെണ്ണിന്റെ മാസ് എന്‍ട്രി ഹെലിക്കോപ്റ്ററില്‍..!

ന്യൂ ജൻ കല്യാണത്തിൽ മാസ്സ് എൻട്രിയും ആയി വധു,പഴശ്ശിരാജ കോളേജിന്റെ ഗ്രൗണ്ടിൽ ഒരു ഹെലികോപ്റ്റർ പറന്നിറങ്ങിയപ്പോൾ നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി ആണെന്ന് പിന്നീടാണ് കല്യാണപെണിന്റെ മാസ്സ് എൻട്രി ആയിരുന്നു അത് എന്നു മനസിലായത്. ആരാണ് പതിവിലാതെ എത്തിയ വി ഐപി എന്നറിയുവാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലിക്കോപ്റ്ററില്‍ നിന്നും ഇറങ്ങിയ കല്യാണപെണ്ണും, ബന്ധുക്കളും കല്യാണം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി.

ഇടുക്കി വണ്ടന്മേട് ആക്കാട്ട്മുണ്ടയില്‍ ലൂക്ക് തോമസിന്റെയും ലിസിയുടെയും മകള്‍ ആയ മരിയ ലൂക്കിന്റെയും, ആടിക്കൊല്ലി കക്കുഴിയില്‍ ടോമിയുടെയും ഡോളിയുടെയും മകന്‍ വൈശാഖിന്റെയും കല്യാണചടങ്ങുകൾ ആടിക്കൊല്ലി സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ വെച്ചാണ് നടന്നത്. കല്യാണപെണ്ണിനോപം, ലൂക്ക് തോമസും ഭാര്യ ലിസിയും ഉൾപ്പെടുന്ന സംഗം ഇന്നലെ രാവിലെ ആണ് ആമയാറില്‍ നിന്നു ഹെലിക്കോപ്റ്ററില്‍ വയനാട്ടിലേക്കു പുറപ്പെട്ടത്.

കോവിഡ് 19 ന്റെ സാഹചര്യത്തിൽ ആണ് വയനാട്ടിലെ വിവാഹ ചടങ്ങിലേക് മകളെ ഹെലിക്കോപ്റ്ററില്‍ എത്തിച്ച് വിവാഹം നടത്തുവാൻ ഒരു കര്‍ഷകന്‍ കൂടിയായ ലൂക്ക് തോമസ് തീരുമാനമെടുത്തത്.ഇവരുടെ ബന്ധുക്കള്‍ റോഡ് മാർഗം വയനാട്ടിൽ എത്തി വിവാഹചടങ്കിൽ പങ്കെടുത്തു . വിവാഹം മെയിൽ ആണ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് 19 വപകരുന്നതിനെ തുടർന്നു മാറ്റിവെക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയയും, വയനാട്ടിലേക്കു 14 മണിക്കൂര്‍ യാത്ര വേണ്ടിവരുമെന്നതുമാണ് വെല്ലുവിളിയായത്. തുടര്‍ന്നാണ് ഒരു ഹെലികോപ്റ്റർ നാലര ലക്ഷം രൂപയോളം മുടക്കി വാടകയ്ക്ക് എടുത്ത് വയനാട്ടിൽ എത്തി

Leave a Comment

Your email address will not be published. Required fields are marked *