തമിഴിലെ ട്രെൻഡിങ് ഗാനത്തിന് സാരിയിൽ ചുവടുവച്ച് നടി വിദ്യാ ബാലൻ…!

സോഷ്യൽ മീഡിയയിലെ ട്രെൻഡ് ഗാനത്തിന് ചുവടുവെച്ചുകൊണ്ട് ബോളിവുഡ് താരം വിദ്യ ബാലൻ . വിശാൽ പ്രധാന വേഷത്തിൽ എത്തിയ തമിഴ് ചിത്രം എനിമിയിലെ തും തും ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീലുകളിൽ . താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ ഗാനത്തിന് റീൽസ് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ആ ട്രെൻഡ് പിന്തുടർന്നുകൊണ്ട് നടി വിദ്യാബാലനും ഈ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. ബ്ലാക്ക് കളർ സാരി ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം ചുവടെ വെച്ചിട്ടുള്ളത്. ചുമ്മ …. നിങ്ങൾ കരുതുന്ന ചുമ്മ അല്ല , തമിഴിൽ ചുമ്മാ എന്നാൽ അത് മാത്രം ഇഷ്ടപ്പെട്ടു എന്ന അർത്ഥമാണ് ” ഇങ്ങനെ കുറിച്ച് കൊണ്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. എപ്പോഴത്തെയും പോലെ അതിസുന്ദരി , സാരിയിൽ ലുക്ക് ആയിട്ടുണ്ട് തുടങ്ങി കമന്റുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ നിറയുന്നത്. താരം ധരിച്ചിരിക്കുന്നത് വായു ബ്രാന്റിന്റെ കോസ്റ്റ്യൂം ആണ് .പാലക്കാട് ജനിച്ച വിദ്യ ബാലൻ മലയാളം , ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. താരം തന്നെ കരിയറിന് തുടക്കം കുറിച്ചത് മ്യൂസിക് ആൽബങ്ങളിലും സംഗീത നാടകങ്ങളിലും അഭിനയിച്ചു കൊണ്ടാണ്. ഒരു ഹിന്ദി ടെലവിഷൻ പരമ്പരയുടെ ഭാഗമായി കൊണ്ടായിരുന്നു ബോളിവുഡിലേക്കുള്ള കടന്നുവരവ്. ഒരു ബംഗാളി ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. അഭിനേത്രി എന്നതിന് പുറമേ ഗായികയും നർത്തകിയും കൂടിയാണ് വിദ്യ. കർണാട്ടിക് സംഗീതം അഭ്യസിക്കുന്നതോടൊപ്പം ഭരതനാട്യം കഥക് എന്നിവയും താരം പഠിച്ചിട്ടുണ്ട്. ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള 2011ലെ ദേശീയ പുരസ്കാരം കരസ്ഥമാക്കിയത് വിദ്യാബാലനാണ് . 2014 ൽ പത്മശ്രീ പുരസ്കാരവും താരം നേടിയിരുന്നു.