ജീവിതത്തിൽ സന്തോഷം ചെറിയ ചെറിയ കാര്യങ്ങളിൽ ആണ് ഒളിഞ്ഞിരിക്കുന്നത്- ശിൽപ ഷെട്ടി

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഒരു കുഞ്ഞിയ ടിപ്പും ആയി വന്നിരിക്കുകയാണ് താരസുന്ദരിയായ  ശിൽപ ഷെട്ടി. സന്തോഷമായി ഇരിക്കുവാൻ വളരേ എളുപ്പമാണെന്നും, ചെറിയ കാര്യങ്ങളിലാണ് നമ്മുടെ സന്തോഷം ഒളിഞ്ഞിരിക്കുന്നത് എന്നും  സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിൽ ശിൽപ പറഞ്ഞു.

‘‘സന്തോഷമുള്ള ആളായി ഇരിക്കുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്. അതിനുള്ള കാരണം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ… നമ്മുടെ ജീവിതത്തിൽ സന്തോഷം ചെറിയ ചെറിയ കാര്യങ്ങളിൽ ആണ് ഒളിഞ്ഞിരിക്കുന്നത്. നമുക്ക് ഇഷ്ടമുള്ളവരുടെ ഒപ്പം സമയം ചിലവിടുക, ബാല്യകാലത്തെ സന്തോഷകരമായ ഓർമകളിലേക്ക് തിരിഞ്ഞു നോക്കുക, ബാല്യകാല കൂട്ടുകാരെ കണ്ടുപിടിക്കുക, അല്പം സൂര്യപ്രകാശം കൊള്ളുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, നമുക്ക് ഇഷ്ടമുള്ള വളർത്തു മൃഗങ്ങൾക്കൊപ്പം സമയം ചിലവിടുക, സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക, ജീവിതത്തിൽ ചെയ്തു തീർക്കണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ എലാം തീർക്കുക, ഇടക് പുറത്തേക് ഇറങ്ങി നടക്കുകയും പ്രകൃതിയെ ആസ്വദിക്കുകയും ചെയുക. ഇത്തരത്തിൽ ഉള്ള  പ്രവൃത്തികള്‍ നമ്മളുടെ സന്തോഷ ഹോർമോണുകളെ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.എല്ലാ ജോലികളും,ഉത്തരവാദിത്തങ്ങളും പെട്ടന് തീർത്തു നിങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾക്കുവേണ്ടി സമയം ചിലവഴിക്കു…. ശരിക്കും നിങ്ങളെ സന്തോഷിപ്പിക്കുന്ന  കാര്യം എന്താണ്?’’ – ശിൽപ പറഞ്ഞു .

ശരീരത്തിലെ ‘ഹാപ്പിനസ് കെമികലിന്റെ പേരുകളും അവയെ ഏതൊക്കെ വിധത്തിൽ ഉള്ള  പ്രവർത്തികൾ ആണ് ഉത്പാദിപ്പിക്കുന്നതെന്നും  വ്യക്തമാകുന്ന ഒരു ഫോട്ടോയും  താരം പോസ്റ്റിനു ഒപ്പം ഷെയർ ചെയ്തിട്ടുണ്ട്.

© 2024 M4 MEDIA Plus