മിടുക്കനായ വിദ്യാർത്ഥിയുടെ മാർക്ക് കുറകാൻ ആവശ്യപെട്ടു… അതും ദാരിദ്ര്യത്തിൻ്റെ പേരിൽ…! തൻ്റെ ഒരു അനുഭവം പങ്കുവെച്ച് അധ്യാപിക..

വിദ്യ അഭ്യസിക്കുന്ന വിദ്യാലയത്തിൽ നിന്നും ഗസ്റ്റ് ഫാക്കൾട്ടിയ്ക്ക് വേണ്ടി ജോലി ചെയ്യണ്ട വന്ന ഒരു അദ്ധ്യാപികയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. എല്ലാ വിദ്യാർത്ഥികളെയും ഒരുപോലെ കാണുന്ന എന്നതിനെതിരെ ചോദ്യം ചെയ്ത അദ്ധ്യാപികയുടെ ജോലി നഷ്ടപ്പെട്ടു. അഞ്ചു ബോബി എന്നാണ് അതിശക്തമായി പ്രതികരിച്ച അദ്ധ്യാപിക.

സ്കൂളിലെ അതി മിടുക്കുനായ കുട്ടിയുടെ മാർക്ക്‌ കുറയ്ക്കണം എന്നെ അവശ്യപ്പെട്ടതിനെ തുടർനാണ് ടീച്ചർ തന്റെ രാജ്യകത്ത് നൽകേണ്ടി വന്നത്. ടീച്ചർ കുറിച്ച പൂർണരൂപം ഇങ്ങനെ ” ഇനി വരാൻ പോകുന്ന വർഷം ഈ ജോലി ഉണ്ടാകുമോ, ശമ്പളം വർധനവത്തിന്റെ കാര്യത്തിൽ ഏതെങ്കിലും മാറ്റം ഉണ്ടാകുമോ, ഉയർന്ന ക്ലാസ്സുകളിൽ നിന്നും ചെറിയ ക്ലാസ്സുകളിലേക്ക് മാറ്റം ഉണ്ടാകുമോ, എനിക്ക് അറിയാവുന്ന ഒരാൾ വരുന്നുണ്ട് അതുകൊണ്ട് വേറെ എവിടെങ്കിലും നോക്കിക്കോ തുടങ്ങി അനേകം ആധികളാണ് ഓരോ ദിവസവും നേരിടുന്നത്.

2011ന്റെ ആരംഭകാലം മുതൽ ഗസ്റ്റ് ഫാക്കൾട്ടിയായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. ഈയൊരു ജോലി സ്ഥിരം നിയമനമായിട്ടില്ല. ബിഎഡ് ഉള്ളത്‌ കൊണ്ടാണ് ഒരു വിദ്യാലത്തിൽ അദ്ധ്യാപികയായി കയറിയത്. എന്റെ ജീവിതത്തിൽ ഇത്രയധികം വർക്കുന്ന വേറെ ഒരു ഇടമില്ല. ചില സീരിയൽ കഥാപാത്രങ്ങളെ പോലെ കൂറെ ദുഷ്ട സ്ത്രീകൾ, കുശുമ്പ് മാത്രം ഉള്ളിൽ കൊണ്ട് നടക്കുന്ന രണ്ട് പുരുക്ഷമാർ പിന്നെ ഉള്ളിൽ നന്മയുണ്ടെങ്കിലും ഒന്നിനുമെതിരെ പ്രതികരിക്കാനാകാതെ ചില വ്യക്തികൾ, മനസ്സിൽ തിന്മ മാത്രമുള്ള ഒരു മേലാധികാരി, ഇതാണ് ആ സ്റ്റാഫ്‌ റൂം.

അതോറിറ്റിയെ കൈയിൽ എടുത്താൽ ബിഎ ഹിസ്റ്ററികാരിക്ക് ഇംഗ്ലീഷ് ടീച്ചറും എംഎ ഇംഗ്ലീഷുകാരിക്ക് ആറാം ക്ലാസ്സിലെ ഹിസ്റ്ററി ടീച്ചറും. അത്യാവശ്യം സാമ്പത്തികമുള്ള വീട്ടിൽ നിന്നുള്ള കുട്ടികൾ എന്തെങ്കിലും കാണിച്ചാൽ അവർക്ക് ചെറിയ ഒരു അടി എന്നാൽ കോളനികളിൽ നിന്നും ചെറിയ വീടുകളിൽ നിന്നും വരുന്ന കുട്ടിക്ക് പടക്കം പൊട്ടുന്നത് പോലെ ആഞ്ഞുയൊരു അടി. ക്ലാസ്സ്‌ എടുക്കുന്ന പല ടീച്ചർമാരുടെയും ക്ലാസ്സ്‌ കേട്ട് സങ്കടം തോന്നി ഇടവേള സമയത്ത് ആരും കാണാതെ രഹസ്യമായി അതിന്റെ അർത്ഥം പറഞ്ഞു കൊടുത്തപ്പോൾ ഇങ്ങ് വന്നതല്ലേ ഉള്ളു, അപ്പോഴേക്കും ക്ലാസ്സ്‌യൊക്കെ മോണിറ്റർ ചെയ്യാൻ തുടങ്ങിയോ എന്ന പരിഹാസ രീതിയിലുള്ള ഒരു ചോദ്യം.

പക്ഷേ സ്കൂൾ ആനിവേഴ്സറി വരുമ്പോളാണ് ഏറ്റവും ഇഷ്ടം. വിശിഷ്ട അതിഥി വരുമ്പോൾ പൂ നൽകാനോ അല്ലെങ്കിൽ വെളുത്ത നിറത്തിലുള്ള അഞ്ചാറ് പിള്ളേരെ ഇങ്ങ് വിളിച്ചേ, ഡാൻസിന്റെ മുന്നിൽ ഭംഗിയുള്ള കുട്ടികൾ തന്നെ വേണം. ഇതൊക്കെ കേട്ട് സഹിക്കാനാകാതെ പലവട്ടം തർക്കിച്ചു. എന്നാൽ തർക്കത്തിന്റെ ഒടുവിലത്തെ ഫലം നമ്മൾ തർക്കിച്ചു ഷീണിക്കുകയാണ് പതിവ്.

ഒരു പരീക്ഷ കാലം. അപ്പു എന്ന ഒരു വയസുള്ള കുട്ടി എന്തോ കാരണത്താൽ പനി പിടിച്ച് കൊച്ച് ആശുപത്രിയിലായിരുന്നു. കുട്ടിയെ കാണാനുള്ള ആഗ്രഹത്താൽ പ്രിൻസിപ്പാലിനോട് ലീവിനു അപേക്ഷിച്ചപ്പോൾ അദ്ദേഹം അത് നിരസിച്ചു. കൊച്ച് ഐസിയുവിൽ അല്ലെ, എഴുനേറ്റ് ഓടാൻ പോകുന്നില്ലലോ, അല്ലേലും ഐസിയുവിന്റെ പുറത്ത് അല്ലെ നിൽക്കാൻ പറ്റുള്ളു തുടങ്ങിയ മറുപടികളായിരുന്നു. ഈയൊരു ചെറിയ കാരണത്താൽ പരീക്ഷ ഡ്യൂട്ടിയ്ക്ക് ലീവ് നൽകാൻ സാധിക്കില്ല എന്ന് പ്രിൻസിപ്പാൽ തുറന്നടിച്ചു പറഞ്ഞു. കടുത്ത സാമ്പത്തിക പ്രശനം ഉള്ളതിനാൽ ആ ജോലി ഉപേഷിക്കാൻ കഴിഞ്ഞില്ല. ഡ്യൂട്ടി കഴിഞ്ഞ് കിട്ടിയ ആദ്യ ബസിൽ തന്നെ ആശുപത്രിയിലേക്ക് വിട്ടു. അപ്പുവിനെ കണ്ടപ്പോൾ സങ്കടം വന്ന്.

സ്കൂളിൽ പഠിക്കാനും വരയ്ക്കാനും ഒരു മിടുക്കൻ ഉണ്ടായിരുന്നു. ഫീസ് ഇളവ് നൽകിയാണ് ആ കൊച്ച് പഠിക്കുന്നത്. എന്നാൽ അവിടത്തെ ടീച്ചർമാർക്കും പ്രിൻസിപ്പാൾക്കും അവനെ പുച്ഛമായിരുന്നു. പ്രധാന കരണം സൗജന്യമായി പഠിക്കുന്നത് കൊണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം പ്രിൻസി എന്നെ വിളിച്ചു. അത്യാവശ്യമായി സ്കൂളിൽ വരണം. എന്നാൽ പനി പിടിച്ചു കിടപ്പിലായിരുന്നു. നാളെ വന്നാൽ മതിയോ എന്ന ചോദ്യത്തിന് സ്വരത്തിന്റെ കഠിനം കൂടി. എങ്ങനെയോ സ്കൂളിൽ എത്തിയപ്പോൾ കഴിഞ്ഞ ഏപ്രിലിൽ നോക്കിയ രണ്ട് കുട്ടികളുടെ ഉത്തര കടലാസ് ചൂണ്ടി കാണിച്ചു. അതിന്റെയർത്ഥം ഒരാൾക്ക് മാർക്ക് കുറയ്ക്കണം മാറ്റാൾക്ക് മാർക്ക് കൂട്ടണം എന്നതായിരുന്നു.