ഹോളി ആഘോഷ വീഡിയോ പങ്കുവച്ച് നടി ശരണ്യ ആനന്ദ്..!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന കുടുംബവിളക്ക് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് . റേറ്റിംഗ് മുൻപന്തിയിൽ നീങ്ങി കൊണ്ടിരിക്കുന്ന ഈ സീരിയൽ 2020 ജനുവരിയിൽ ആരംഭിച്ചതാണ്. രണ്ട് വർഷത്തോളമായി ഈ പരമ്പര വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. സീരിയലിൽ കാണിക്കുന്നത് സുമിത്ര എന്ന കുടുംബിനിയുടെ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങളും കുടുംബത്തെ ചുറ്റി പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് .
സീരിയലിൽ മറ്റുപ്രധാനപ്പെട്ട റോളുകളിൽ അഭിനയിക്കുന്നത് സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് എന്ന സിദ്ധുവും അതുപോലെ അയാളുടെ രണ്ടാം ഭാര്യയായ വേദികയുമെല്ലാം ആണ് .

സീരിയലിലെ നെഗറ്റീവ് റോൾ കഥാപാത്രമാണ് വേദിക. പൊതുവെ പരമ്പരകളിലെ നായിക കഥാപാത്രങ്ങൾ മാത്രമാണ് പ്രേക്ഷക കൈയടി നേടുന്നത്. എന്നാൽ കുടുംബവിളക്കിലെ വേദിക പ്രേക്ഷകരുടെ പ്രിയകഥാപാത്രമാണ്.
വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് എന്ന അഭിനേത്രിയാണ് . സിനിമയിൽ അഭിനയിച്ച ശേഷമാണ് ശരണ്യ സീരിയലിലേക്ക് എത്തുന്നത്.ശരണ്യ മലയാള സിനിമകളായ അച്ചായൻസ്, ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. എന്നാൽ ഈ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചതിനേക്കാൾ താരത്തിന് പ്രേക്ഷകരുടെ അംഗീകാരം ലഭിച്ചത് കുടുംബ വിളക്ക് എന്ന പരമ്പരയിൽ എത്തിയ ശേഷമാണ്.


കുടുംബ വിളക്കിലെ വേദികയായി എത്തിയതോടെ താരത്തിന് ഒരുപാട് ആരാധകരേയും ലഭിച്ചു. ശരണ്യയുടെ വിവാഹം 2020 അവസാനമായിരുന്നു . മനേഷ് രാജൻ ആണ് താരത്തിന്റെ ജീവിത പങ്കാളി. ഇപ്പോഴിതാ ശരണ്യ തന്റെ ഭർത്താവിന് ഒപ്പം ഹോളി ആഘോഷിക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ദേഹത്ത് എല്ലാം നിറങ്ങൾ പുരട്ടി ഹോളി ആഘോഷിക്കുന്ന ശരണ്യയെയും ഭർത്താവിനെയും നമുക്ക് കാണാൻ സാധിക്കും.

© 2024 M4 MEDIA Plus