സായി പല്ലവിയുടെ ഗംഭീര ഡാൻസ് കണ്ട് ഞെട്ടി ആരാധകർ…! വീഡിയോ കാണാം..

പ്രേമം എന്ന കോളേജ് ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച് മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് സായി പല്ലവി. ഇന്നിപ്പോൾ തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം. സായി പല്ലവി ശ്രദ്ധ നേടുന്നത് നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് . തുടർന്ന് ചില തമിഴ് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു . സായി പല്ലവിയുടെ ജീവിതത്തിൽ വഴിത്തിരിവ് ആയത്. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമമാണ് .

ഡോക്ടർ ആയ സായ് പല്ലവി അഭിനേത്രി എന്നതിന് പുറമേ മികച്ചൊരു ഡാൻസർ കൂടിയാണ്. പഠന ആവശ്യത്തിനായി അഭിനയരംഗത്ത് ഇടവേള എടുത്തെങ്കിലും നിലവിൽ തെന്നിന്ത്യയിലെ നിറസാന്നിധ്യമാണ് താരം. മലയാളികൾ ഒരിക്കലും മറക്കാൻ പറ്റാത്തതാണ് പ്രേമത്തിലെ സായി പല്ലവിയുടെ ഡാൻസ് പ്രകടനം . എന്നാൽ ഓരോ ചിത്രത്തിലും ഒന്നിനൊന്ന് മികച്ച പ്രകടനവുമായാണ് സായി പല്ലവി എത്തുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിൽ മനോഹരമായ ക്ലാസ്സിക്കൽ നൃത്തം കൊണ്ടാണ് സായി പല്ലവി പ്രേക്ഷകരെ ഞെട്ടിച്ചത്. ഒപ്പം നൃത്തം ചെയ്യുന്നവരെ പോലും ശ്രദ്ധിക്കാൻ തോന്നിപ്പിക്കാത്ത വിധമാണ് സായി പല്ലവിയുടെ മെയ് വഴക്കം.


സായ് പല്ലവിയെ തെന്നിന്ത്യൻ സിനിമ മേഖലയിലെ ഏറ്റവും ഫ്ലെക്സിബിൾ ആയ നടിയെന്ന് ഒട്ടും സംശയം ഇല്ലാതെ തന്നെ വിശേഷിപ്പിക്കാം . ഓരോ ചിത്രത്തിലേയും ചടുല നൃത്തരംഗങ്ങൾ കൊണ്ട് താരം ഇത് തെളിയിക്കുകയാണ്. സായി പല്ലവി നൃത്തത്തെ ദൈവത്തെ പോലെയാണ് കാണുന്നത് . താരം എന്നും നൃത്തം അഭ്യസിക്കാനും നൃത്തത്തെ ആരാധിക്കാനും മറക്കാറില്ല. ഒട്ടുമിക്ക നായികമാരും തങ്ങളുടെ ശരീര സൗന്ദര്യം നിലനിർത്താൻ വേണ്ടി മണിക്കൂറുകളോളം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയും യോഗ അഭ്യസിക്കുകയും എല്ലാം ചെയുന്നു. എന്നാൽ അത്തരം നടിമാർക്ക് ഒരു വെല്ലുവിളി തന്നെയാണ് സായി പല്ലവി എന്ന് പറയാം.


കാരണം സായി പല്ലവി ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല എന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇത് മാത്രമല്ല തന്റെ ശരീര സൗന്ദര്യം നിലനിർത്താൻ ഇഷ്ട ഭക്ഷണം ഒഴിവാക്കുകയോ ഡയറ്റ് ചെയ്യുകയോ ഒന്നും തന്നെ സായി പല്ലവി ചെയ്തിട്ടില്ല. ഡാൻസ് തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള സായ് പല്ലവിയുടെ പരിഹാര മാർഗം.