സാരിയിൽ മനോഹര നൃത്ത ചുവടുകളുടെ ഫോട്ടോഷൂട്ടുമായി നടി ഷംന കാസിം..!

മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നടി ഷംന കാസിം. മലയാള സിനിമ ആദ്യ കാലങ്ങളിൽ താരത്തിന് സമ്മാനിച്ചത് വളരെ ചെറിയ റോളുകളാണ് . എന്നിരുന്നാൽ പോലും തന്റെ വേഷങ്ങൾ അതി മനോഹരമായി കൈകാര്യം ചെയ്യാൻ ഷംനയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും ഷംന തന്റെ സാന്നിധ്യം അറിയിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി താരം അഭിനയിച്ചു.

കരുവാച്ചി, പിസാസ് 2, അർജുനൻ കാതലി , ഡെവിൾ, മൊണാഗഡു , നരൻ എന്നിവയാണ് താരത്തിന്റെതായി പുറത്തിറങ്ങിനുള്ള പുത്തൻ ചിത്രങ്ങൾ അഭിനേത്രിയായ താരം അതി മനോഹര നർത്തകി കൂടിയാണ് താരം . അന്യഭാഷ ചിത്രങ്ങളിൽ ഷംന അറിയപ്പെടുന്നത് പൂർണ്ണ എന്ന സ്‌റ്റേജ് നാമത്തിലാണ്. ഷംന സോഷ്യൽ മീഡിയയിലെ സജീവ താരമാണ് . മൈ സെൽ ചിന്നാട്ടി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തന്നെയുണ്ട് താരത്തിന് . അതിനാൽ തന്നെ നിരവധി ആരാധകരാണ് താരത്തിനുള്ളത്.

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പട്ടുസാരി ധരിച്ച് ഒരു കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി നിൽക്കുന്ന ഷംനയെ ആണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് . നിങ്ങളുടേതായ രീതിയിൽ സുന്ദരിയാവുക എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളത്. ബ്രാൻഡ് മന്തറിന്റേതാണ് സാരി . ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത് രൂപമണി ആണ്.

സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് പ്രിയങ്ക സഹജാനന്ദ ആണ് . താരത്തിന്റെ ഹെയർ സ്റ്റൈലിംഗ് ചെയ്തത് പൂജ ഗുപ്ത ആണ് . ഷംനയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയത് വി ക്യാപ്ച്ചർ ഫോട്ടോഗ്രഫി ആണ് .