സാരിയിൽ ഏഴ് അഴകോടെ ശാലു മേനോൻ..! ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് താരം…

ചെറുപ്പം മുതലേ ചലചിത്ര മേഖലയിൽ അഭിനയത്രിയായി പ്രവർത്തിച്ചിരുന്ന നടിയാണ് ശാലു മേനോൻ. സിനിമയിലൂടെ അഭിനയത്തിന് ആരംഭയിട്ടുമെങ്കിലും സീരിയൽ രംഗത്താൻ ശാലു കൂടുതൽ സജീവം. മലയാളത്തിൽ തന്നെ പല പ്രേമുഖ നടിനടന്മാരുടെ കൂടെ അഭിനയിക്കാനുള്ള അവസരവും ഭാഗ്യവും ശാലുവിന് ലഭിച്ചിരുന്നു. ലഭിക്കുന്ന വേഷം മികച്ചതക്കാൻ താരം എപ്പോഴും ശ്രെദ്ധിച്ചിരുന്നു.

നിരവധി പരമ്പരകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശാലു പ്രേഷകരുടെ മുമ്പാകെ എത്താറുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിലാണ് നിലവിൽ ശാലു അരങേറികൊണ്ടിരിക്കുന്നത്. തന്റെ അഭിനയത്തിന് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ഉയറാറുള്ളത്. പ്രേഷകരുടെ പിന്തുണയുള്ളത് കൊണ്ട് തന്നെയാണ് നടി ഇപ്പോഴും അഭിനയ മേഖലയിൽ പിടിച്ചു നിൽക്കുന്നത്.

സോളാർ തട്ടിപ്പിന്റെ കേസിൽ ശാലു മേനോൻ ഒരുപാട് പ്രശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം പ്രശനങ്ങൾ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ ധൈര്യപൂർവമായിട്ടാണ് കൈകാര്യം ചെയ്തിരുന്നത്. ആ കേസിനു ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുമോ എന്ന ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് ശാലുവിന്റെ ശക്തമായ തിരിച്ചു വരവ് തന്നെയായിരുന്നു അതിനുള്ള മറുപടിയും.

അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും ശാലു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ പ്രായത്തിലും തന്റെ മെയ്‌വഴക്കം കണ്ട് ആരാധകർ ഞെട്ടിട്ടുണ്ട്. ഒരുപാട് വേദികളിൽ നൃത്ത കലപരിപാടികൾ കാഴ്ചവെക്കാൻ ശാലുവിന് അവസരം ലഭിച്ചിട്ടുണ്ട്. നിലവിൽ വൈറലായി കൊണ്ടിരിക്കുന്നത് ശാലുവിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. കുളത്തിലെ പടികളിൽ പല ഭാവങ്ങളിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ക്യാമറമാൻ പകർത്തിയിരിക്കുന്നത്.