ഒരു ഓണം സ്പെഷ്യൽ ഗാനവും നൃത്തവുമായി ശാലു മേനോൻ..! പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ കാണാം..

ഒരു കാലത്ത് മലയാള സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായി തിളങ്ങി നിന്ന നടിമാരിൽ ഒരാളായിരുന്നു ശാലു മേനോൻ. താൻ അഭിനയിച്ച മിക്ക ചലചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷങ്ങളായിരുന്നു ശാലുവിനു ലഭിച്ചത്. മോഹൻലാൽ അടക്കം നിരവധി പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരം നടിയ്ക്ക് ലഭിച്ചിരുന്നു. ബ്രിട്ടീഷ് മാർക്കറ്റ് എന്ന ചിത്രത്തിലാണ് ശാലു ആദ്യമായി ബിഗ്സ്‌ക്രീനിൽ പ്രേത്യക്ഷപ്പെടുന്നത്.

സിനിമയിൽ ഉള്ളതിനെക്കാലും സീരിയൽ രംഗത്താണ് ശാലുവിന്റെ അഭിനയ പ്രകടനം തെളിയിക്കാനുള്ള അവസരങ്ങൾ തേടി വന്നത്. കവർ സ്റ്റോറി, കാക്കകുയിൽ, വക്കാലത്ത് നാരായണൻകുട്ടി, പരിനാമം, കളരി വിക്രമൻ, കിസാൻ, മകൾക്കു, ഇത് പാതിരമണൽ എന്നീ സിനിമകളിൽ ശ്രെദ്ധയമായ ഭാഗ്യം ലഭിച്ചു. ഏഷ്യാനെറ്റ്‌, കൈരളി, അമൃത, സൂര്യ ടീവി തുടങ്ങിയ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരകളിൽ കേന്ദ്രകഥാപാത്രമായി അരങേറിട്ടുണ്ട്.

ഇതിന്റെടയിൽ പല വിവാദങ്ങൾ നടിക്കെതിരെ ഉണ്ടായിരുന്നെങ്കിലും അതിനെല്ലാം നിസാരമായി കണ്ട് ജീവിതത്തിൽ മുന്നേറുകയായിരുന്നു ശാലു മേനോൻ. ചുരുക്കം ചില ദിവസങ്ങൾ വിവാദങ്ങൾ മൂലം നടിയ്ക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനെല്ലാം അതിജീവിച്ച് വെക്തമായ ധാരണയോടെയാണ് ശാലു മേനോൻ ജീവിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ശാലുവിന് സ്വന്തമായി യൂട്യൂബ് ചാനൽ വരെയുണ്ട്.

അഭിനയത്തെ സ്നേഹിക്കുന്നത് പോലെ നൃത്തത്തെയും അതിയായി ശാലു സ്നേഹിക്കുന്നുണ്ട്. നിരവധി വേദികളിലും ഷോകളിലും മറ്റാർക്കും ലഭിക്കാത്ത അവസരങ്ങളായിരുന്നു ശാലുവിനു കിട്ടിയിരുന്നത്. ഓണാഘോഷ വേളയിൽ ശാലു തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച കവർ സോങ്ങ് ആണ് ഇപ്പോൽ വൈറൽ. ഈ പ്രായത്തിലും സൗന്ദര്യം സംരക്ഷിക്കാൻ നടി മറക്കാറില്ല.

© 2024 M4 MEDIA Plus