ഇഷാൻ ദേവിൻ്റെ മനോഹര ശബ്ദത്തിലും പ്രകൃതി ഭംഗിയിലും.. നറുമുഗയെ ഗാനത്തിന് ചുവടുവച്ച് അനുശ്രീ..!

തുടക്കം സഹനടിയായും ചെറിയ വേഷം ചെയ്തു കൊണ്ട് ഇപ്പോൾ മോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറി കഴിഞ്ഞ അഭിനയത്രിയാണ് അനുശ്രീ. അനുശ്രീ പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മലയാളികളുടെ മനസിലേക്ക് ഓടി വരുന്നത് ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ തേപ്പുകാരിയെയാണ്. ആയൊരു കഥാപാത്രം സിനിമ പ്രേമികളെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

റിയാലിറ്റി ഷോകളിൽ നിന്നുമാണ് അനുശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്. സംവിധായകൻ ലാൽ ജോസാണ് തന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ തകർത്തു അഭിനയിച്ച ഡയമണ്ട് നെക്‌ലേസ് എന്ന ചിത്രമാണ് അനുശ്രീയുടെ ആദ്യ ചലചിത്രം. തുടക്കകാലത്ത് തന്നെ വളരെ നല്ല വേഷങ്ങളായിരുന്നു അനുശ്രീയെ തേടിയെത്തിയിരുന്നത്. അതു പിന്നീട് ഭാവിയിലും ഏറെ ഗുണകരമായിരുന്നു.

ഇപ്പോൾ പല യുവനടന്മാരുടെ നായികയായി അരങേറാനുള്ള അവസരങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്. മോഡേൺ ജീവിതത്തിനെക്കാളും ഇഷ്ടം നടിയ്ക്ക് മരകളും, മലകളും അടങ്ങിയ ഗ്രാമങ്ങളോടാണ് ഏറെ പ്രിയം. സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ആരാധകരെ ഞെട്ടിച്ചു കൊണ്ട് അനുശ്രീ ഗംഭീരമായ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് പ്രേത്യക്ഷപ്പെടാറുണ്ട്.


പ്രകൃതി ഭംഗിയെ ഏറെ ഇഷ്ടപ്പെടുന്ന നടി ഇടയ്ക്ക് യാത്രകളും ചെയ്യാറുണ്ട്. യാത്രകളിലൂടെ താൻ പകർത്തിയ പല വീഡിയോ ചിത്രങ്ങളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇഷാൻ ദേവിൻ്റെ ഒരു മനോഹര വീഡിയോ സോങ്ങ് ആണ് യൂട്യൂബിൽ വൈറലാവുന്നത്. സോങ്ങിൽ അനുശ്രീയുമാണ് അഭിനയിച്ചിരിക്കുന്നത്. ഇരുവർ എന്ന ചിത്രത്തിലെ നുറുമുഗയെ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ യൂട്ബിൽ വൈറലാവുന്നത്. വെള്ളച്ചാട്ടത്തിന്റെ മനോഹരയിലാണ് വീഡിയോ സോങ്ങ് പകർത്തിയിരിക്കുന്നത്. ബിജു ധ്വനിതരംഗ് ആണ് കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്.