ക്യൂട്ട് ലുക്കിൽ സൂപ്പർ ശരണ്യയിലെ യുവ താരം മമിത ബൈജു..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

വേണുഗോപനനൻ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി മമിത ബൈജു . പക്ഷേ ആ ചിത്രവും അതിലെ താരവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയില്ല. 2021 ൽ പുറത്തിറങ്ങിയ ഖോ ഖോ എന്ന ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രമായെത്തിയ മമിത ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. തുടർന്ന് ചിത്രം പ്രേക്ഷകർക്കിടയിൽ മമിത എന്ന താരം സുപരിചിതയായി. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലും മമിത വേഷമിട്ടു. ചിത്രത്തിൽ ബാലു വർഗീസിന്റെ കാമുകിയായ അൽഫോൻസ എന്ന കഥാപാത്രമായി മമിത എത്തിയിരുന്നു.

ഈ അടുത്ത് റിലീസ് ചെയ്ത സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും വളരെ മികച്ച ഒരു കഥാപാത്രത്തെ മമിത അവതരിപ്പിച്ചിരുന്നു. വളരെ ചുരുങ്ങിയ ചിത്രം കൊണ്ട് മലയാളത്തിലെ ശ്രദ്ധേയ നായികമാരുടെ നിരയിലേക്ക് മമിതയും എത്തി. ഖോ ഖോ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മികച്ച സഹ നടിക്കുള്ള 2020 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മമിതയ്ക്ക് ലഭിച്ചിരുന്നു.
മമിതയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മാസികകളിൽ ഒന്നായ വനിതയുടെ പുത്തൻ ലക്കത്തിലെ കവർ ഗേൾ മമിത ബൈജുവാണ്. ഇതിനായുള്ള കവർ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. വനിതയുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പങ്കു വച്ചിട്ടുള്ളത്.

വളരെ സ്‌റ്റൈലിഷ് ലുക്കിലും ക്യൂട്ട് ലുക്കിലുമെല്ലാം എത്തുന്ന മമിതയെ ഈ വീഡിയോയിൽ കാണാനാകും. ചില നിമിഷങ്ങളിൽ മമിത കൊച്ചു കുട്ടിയെ പോലെ തുള്ളി കളിക്കുന്നതും കാണാം. വനിതയ്ക്ക് വേണ്ടി താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ബേസിൽ പൗലോ ആണ്. സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് പുഷ്പ മാത്യൂ ആണ്.