അമല പോളിൻ്റെ ഒരു തകർപ്പൻ ഡാൻസ്..! കണ്ട് ഞെട്ടി ആരാധകർ..

തമിഴ്, തെലുങ്ക്, മലയാളം ഇൻഡസ്ട്രികളിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനയത്രിയാണ് അമല പോൾ.2009ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിലൂടെയാണ് അമല പോൾ അഭിനയ ജീവിതത്തിലേക്ക് കാല് എടുത്തു വെക്കുന്നത്. വലിയ ഒരു വിജയം നേടിയ ചിത്രത്തിൽ പ്രധാന വേഷം അമല കൈകാര്യം ചെയ്തിരുന്നു.

മലയാളികളുടെ അഭിമാനമാണെങ്കിലും തമിഴ് തെലുങ്ക് മേഖലയിലാണ് താരം കൂടുതൽ സജീവം. അമല അഭിനയിച്ച ആദ്യ രണ്ട് തമിഴ് സിനിമകൾ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ മൈന എന്ന സിനിമയിലൂടെ നടി ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയിരുന്നത്. പിന്നീട് തമിഴ് സിനിമ പ്രേമികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ഫഹദ് ഫാസിൽ നായകനായി എത്തിയ ഒരു ഇന്ത്യൻ പ്രണയകഥാ, മോഹൻലാലിന്റെ നായികയായി അരങേറിയ റൺ ബേബി റൺ എന്നീ മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നടിയും കൂടിയാണ് അമല. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഒരു ആരാധക കൂട്ടമാണ് നടിയ്ക്കുള്ളത്.

കഴിഞ്ഞ ദിവസം അമല പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഡാൻസ് വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. അതിഗംഭീരമായിട്ടാണ് താരം ഓരോ ചുവടുകളും കാഴ്ചവെക്കുന്നത്. താരത്തിന്റെ വീഡിയോ വളരെ പെട്ടെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. തമിഴ് സിനിമ അടക്കം നിരവധി പ്രൊജക്റ്റുകളാണ് നടി ഇപ്പോൾ ചെയ്തോണ്ടിരിക്കുന്നത്.