കളരി അഭ്യസവുമായി നടി സ്വാസിക വിജയ്..! വീഡിയോ പങ്കുവച്ച് താരം..

സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരുപോലെ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് നടി സ്വാസിക വിജയ് . മിക്കവരും ഏതെങ്കിലും ഒരു മേഖലയിൽ പച്ചപിടിക്കാൻ നോക്കുമ്പോൾ സ്വാസികയാകട്ടെ എല്ലാ മേഖലയിലും മിന്നിത്തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായ സ്വാസിക തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കളരി പ്രാക്ടീസ് ചെയ്യുന്ന തൻറെ ചിത്രങ്ങളാണ് സ്വാസിക പങ്കുവെച്ചിട്ടുള്ളത്. നിരവധി പേർ ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്. ചിലർ താരത്തിന്റെ പരിശ്രമത്തെ പ്രോത്സാഹിപ്പിച്ച് കമൻറുകൾ നൽകിയപ്പോൾ മറ്റു ചിലർ വിമർശനങ്ങളും ആയാണ് എത്തിയത്.എത്രയൊക്കെ വിമർശിച്ചാലും നെഗറ്റീവ് പറഞ്ഞാലും ഒരു അഭിനേത്രി എന്ന നിലയിൽ തിളങ്ങി നിൽക്കുക തന്നെയാണ് സ്വാസിക. കഴിഞ്ഞ ഒരു വർഷം താരത്തിന്റെ കരിയറിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചത്. ചെറു റോളുകളും സഹനടി വേഷങ്ങളും മാത്രം കൈകാര്യം ചെയ്തുപോന്ന സ്വാസിക നായികയായി രംഗപ്രവേശനം ചെയ്ത ഒരു ചിത്രം പുറത്തിറങ്ങിയത് കഴിഞ്ഞ വർഷമാണ്. സിദ്ധാർത്ഥ് ഭരതന്റെ സംവിധാന മികവിൽ ഒരുങ്ങിയ ചതുരം എന്ന ചിത്രത്തിലാണ് സ്വാസിക നായികയായി ശോഭിച്ചത്. ഇതിനുപുറമേ കഴിഞ്ഞവർഷം തന്നെ ഏഴോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. സൂപ്പർസ്റ്റാർ മോഹൻലാൽ വേഷമിട്ട ആറാട്ട്, മോൺസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം സിബിഐ ഫൈവ് , സുരാജ് പ്രധാന വേഷത്തിൽ എത്തിയ പത്താം വളവ് ഓട്ടോറിക്ഷ കാരൻറെ ഭാര്യ  തുടങ്ങിയവയും കുടുക്ക് 2025 എന്നതുൾപ്പെടെ ഏഴു ചിത്രങ്ങളിൽ ചെറു വേഷങ്ങളിലും സഹനടി വേഷങ്ങളിലും താരം അഭിനയിച്ചു.2009 മുതൽക്ക് അഭിനയരംഗത്ത് സജീവമായ സ്വാസിക പ്രേക്ഷക ശ്രദ്ധ നേടുന്നത് 2018 പുറത്തിറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ്. തമിഴ് ചിത്രത്തിലൂടെയാണ് കരിയർ ആരംഭിക്കുന്നത് എങ്കിലും മലയാളത്തിലാണ് കൂടുതൽ ശോഭിച്ചത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിനു ശേഷം നിരവധി അവസരങ്ങൾ താരത്തിന് വന്നുചേർന്നു. 2020 പുറത്തിറങ്ങിയ വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡും താരം കരസ്ഥമാക്കി. ഉടയോൾ, പ്രൈസ് ഓഫ് പോലീസ്, ജെന്നിഫർ എന്നിവയാണ് താരത്തിന്റെ പുതിയ സിനിമകൾ . ഇതിലെ ഏതെങ്കിലും ചിത്രത്തിനു വേണ്ടിയാണോ താരത്തിന്റെ ഈ കളരി പ്രകടനം എന്നും ആരാധകർ സംശയിക്കുന്നുണ്ട്.