മനോഹര നൃത്ത ചുവടുകളുമായി സൂഫിയും സുജാതയും നായികാ അദിതി റാവു.! വീഡിയോ കാണാം..

കോവിഡ് കാലഘട്ടത്തിൽ തിയേറ്ററിൽ സിനിമ ഇറക്കുക എന്ന ദുഷ്കരമായ കാലഘട്ടത്തിലായിരുന്നു സൂഫിയും സുജാതയും സിനിമ മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈംലൂടെ റിലീസ് ചെയ്തത്.സൂപ്പർ യുവ താരം ജയസൂര്യ ഒരു മുഖ്യ കഥാപത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ ബോളിവുഡ് നായിക അദിതി റാവും പുതുമുഖ താരം ദേവ് മേനോനും സൂഫിയും സുജാതയുമായി വേഷമിട്ടു.

2020 ജൂലൈയിൽ റിലീസ് ആയ ഈ സിനിമ താരങ്ങളുടെ മികച്ച അഭിനയങ്ങളിലൂടെ ഹിറ്റായി മാറുകയായിരുന്നു.അഭിനയവും ശബ്ദമിശ്രണവും ഒന്നിനൊന്നു മെച്ചപ്പെട്ടു നിന്ന സിനിമയിൽ ദൃശ്യവത്കരണത്തിനും പ്രാധാന്യം കൊടുത്തിരുന്നു.എന്നാൽ അദിതിയുടെ ആദ്യ മലയാള സിനിമയല്ല ഈ സിനിമ കുറച്ചു കാലങ്ങൾക്കു മുന്പു തന്നെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നായികയായി പ്രജാപതി എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു.ശാലീന അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ ഇഷ്ട നായികയായി താരം മാറി.ഒപ്പം അഭിനയിച്ച ദേവ് മേനോന്റെ ഒപ്പമുള്ള താരത്തിന്റെ അഭിനയവും രണ്ടു പേരുമുള്ള കോമ്പോയും മികച്ചതാക്കാൻ ഇരുവർക്കും സാധിച്ചു

അഭിനയം കൂടാതെ മികച്ച നർത്തകികൂടിയായ താരം മികച്ച ഒരു ഗായിക കൂടിയാണ്.സിനിമയിൽ ഒരു നാട്ടിൻ പുറത്തു കാരിയായ സാരിയുടുത്ത ശാലീന സുന്ദരിയായ താരത്തിന്റെ പുതിയ ഫോട്ടോസ് കണ്ട് ഞെട്ടുകയാണ് ആരാധകർ.തികച്ചും ഗ്ലാമറസായും അതീവ സുന്ദരിയുമായി പ്രത്യക്ഷപ്പെട്ട താരം ഇൻസ്റ്റാഗ്രാമിലാണ് ഫോട്ടോസ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്

2007ൽ പുറത്തിറങ്ങിയ ശൃങ്കാരം എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് കടക്കപെടുന്നത്.തമിഴിലൂടെ തുടങ്ങിയ താരം ദേവദാസി ആയിട്ടാണ് ആദ്യ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.അവിടെ നിന്ന് തുടങ്ങി തെലുഗു ഹിന്ദി തമിഴ് മലയാളം സിനിമകളിൽ തിളങ്ങി നിന്ന താരത്തിന്റെ 4 ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. V എന്ന ചിത്രമാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം