Categories: Gallery

ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നടി ശ്രിന്ദ..!

2010 മുതൽക്ക് മലയാളം സിനിമ രംഗത്ത് സജീവമായ താരമാണ് നടി ശ്രിന്ദ . അഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള താരം ഒരു ശ്രദ്ധേയ മോഡലും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. അഭിനയത്തിലേക്ക് കടന്നുവന്ന ഈ ഒരു കാലയളവിൽ അമ്പതോളം ചിത്രങ്ങളിൽ വേഷമിടുവാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. കരിയറിൻറെ ആരംഭത്തിൽ പരസ്യ ചിത്രങ്ങളുടെ മോഡൽ ആയും ടെലിവിഷൻ അവതാരകയും പ്രവർത്തിച്ച ശ്രിന്ദയ്ക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത് ഡോക്യുമെൻററി ഫിലിമുകളിൽ അഭിനയിച്ചു ശ്രദ്ധ നേടിയതിനു ശേഷമാണ്.



ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. എങ്കിലും താരത്തിന് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞത് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലൂടെയാണ്. ചെറു റോളുകളിൽ കരിയർ തുടങ്ങിയ താരത്തിന്റെ നിരവധി കഥാപാത്രങ്ങളാണ് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. 1983, ടമാർ പടാർ , കുഞ്ഞിരാമായണം, ആട് എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. താരത്തെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാക്കി മാറ്റിയത് നിവിൻ പോളി ചിത്രം 1983 ലെ വേഷമാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, അമർ അക്ബർ അന്തോണി , മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ലോഹം, പറവ , ഷെർലക് ടോംസ്, കുട്ടൻപിള്ളയുടെ ശിവരാത്രി, ട്രാൻസ്, ഭീഷ്മപർവ്വം, കുറ്റവും ശിക്ഷയും , മേഹും മൂസ തുടങ്ങി ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.



മോഡൽ ആയതുകൊണ്ട് തന്നെ നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ശ്രിന്ദ ചെയ്യാറുള്ളത്. തൻറെ ആരാധകർക്കായി ഈ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഈ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. സ്റ്റൈലിഷ് ലുക്കിൽ ബ്ലാക്ക് ഔട്ട്ഫിറ്റിലെത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമൻറ് നൽകിയിട്ടുള്ളത്. എന്തുണ്ട് വിശേഷം എന്ന് കുറിച്ചു കൊണ്ടാണ് ശ്രിന്ദ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

4 months ago