ഇത് നമ്മുടെ ബാഹുബലി ശിവകാമി തന്നെ ആല്ലെ.? ഫാഷൻ റാമ്പിൽ ഗ്ലാമറസായി രമ്യ കൃഷ്ണൻ..

തെന്നിന്ത്യൻ മക്കളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ കൃഷ്ണൻ. മനസ് പറയുന്ന വഴിയിലൂടെ ഉള്ള സഞ്ചാരമാണ് ആരാധകർക്കും സിനിമ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ സിനിമകളിൽ ഒരുപാട് നാളത്തെ അഭിനയ പരിചയമുള്ള നടിമാരിൽ ഒരാളാണ് രമ്യ കൃഷ്ണൻ. തന്റെ അഭിനയം കൊണ്ട് മാത്രമാണ് രമ്യ ഇന്ന് ഈ നിലയിൽ വരെ എത്തി നിൽക്കുന്നത്.

സൗത്ത് ഇന്ത്യയിലെ തന്നെ പ്രേമുഖ നടന്മാരുടെ കൂടെ നായികയായും സഹനടിയായും അഭിനയിക്കാനുള്ള ഭാഗ്യം രമ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. തെലുങ്ക് നിർമാതാവാണ് രമ്യയുടെ ഭർത്താവ്. അതുകൊണ്ട് അനവധി അവസരങ്ങളും വരാറുണ്ട്. തന്റെ അഭിനയ ജീവിതത്തിലെ നിർണ്ണായകമായ ഒരു കഥാപാത്രമായിരുന്നു ബാഹുബലിയെ ശിവകാമി. പ്രഭാസ്, അനുഷ്ക ഷെട്ടി, തമ്മന്ന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുമ്പോൾ രമ്യയും പ്രധാന കഥാപാത്രം തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

ഒരുപക്ഷെ രമ്യയുടെ ജീവിതം തന്നെ മാറ്റി മറിച്ച സയായിരുന്നു ബാഹുബലി. ഇരുന്നൂറിൽ പരം ചലചിത്രങ്ങളിൽ രമ്യ ഇതിനോടകം വേഷമിട്ടിരിക്കുകയാണ്. അഭിനയ മാത്രമല്ല സൗന്ദര്യത്തിലും രമ്യ മറ്റ് നടിമാരിൽ നിന്ന് മുൻപന്തിയിലാണ്. അമ്പത് വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കിലും കണ്ടാൽ ചെറുപ്പക്കാരിയുടെ പ്രായമാണ് ആരിലും തോന്നിക്കുന്നത്.

രമ്യ സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഭർത്താവിനോപ്പമുള്ള വിശേഷങ്ങളും ഗ്ലാമർ ചിത്രങ്ങളും പങ്കുവെച്ച് ആരാധകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് രമ്യയുടെ ഏറ്റവും പുതിയ ചെറു വീഡിയോയാണ്. വീഡിയോയിൽ അതിസുന്ദരിയായ രമ്യയെ കണ്ട് ആരാധകരും സൗന്ദര്യ പ്രേമികളും ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്. ഈ പ്രായത്തിലും എങ്ങനെയാണ് ഈ സൗന്ദര്യം നിലനിർത്തുന്നതെന്ന്?. എന്തായാലും രമ്യയുടെ വീഡിയോ ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.