സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി പ്രിയ താരം ശോഭന..! വീഡിയോ പങ്കുവച്ച് താരം..

1980 മുതൽ മലയാള ചലച്ചിത്രലോകത്ത് സജീവമായ താരമാണ് നടി ശോഭന. അക്കാലത്ത് മലയാള സിനിമ അടക്കി ഭരിച്ചിരുന്ന താരം കൂടിയായിരുന്നു ശോഭന. മികച്ച ഒരു ഭരതനാട്യം നടത്തി കൂടിയാണ് ഈ താരം. 1980 മുതൽ കരിയർ ആരംഭിച്ചതാരം 84ൽ പ്രധാന വേഷത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് അങ്ങോട്ട് എണ്ണിയാൽ ഒടുങ്ങാത്ത നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകുവാൻ ഈ താരത്തിന് സാധിച്ചു. ഒരു വർഷം 15 ഓളം ചിത്രങ്ങളിൽ വരെ താരം വേഷമിട്ടിരുന്നു. 90 കളിൽ ഈ താരം മലയാള സിനിമയിൽ തിളങ്ങി നിൽക്കുക തന്നെയായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക മുൻ നിരന്മാർക്കൊപ്പം നായികയായി ശോഭന തിളങ്ങിയിട്ടുണ്ട്.

മലയാളത്തിൽ താരം അവസാനമായി വേഷമിട്ടത് ദുൽഖർ സൽമാൻ , കല്യാണി പ്രിയദർശൻ , സുരേഷ് ഗോപി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് . സിനിമകളിലെ താഴത്തിന്റെ സാന്നിധ്യം വളരെ വിരളമായി എങ്കിലും സോഷ്യൽ മീഡിയയിൽ ഒരു നിറസാന്നിധ്യമാണ് ശോഭന. തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിരവധി ഡാൻസ് വീഡിയോസ് ആണ് താരം നിരന്തരമായി പോസ്റ്റ് ചെയ്യാറുള്ളത്.

ഈയടുത്ത് നടന്ന പിണറായി പെരുമ എന്ന പരിപാടിയിൽ അവതരിപ്പിക്കുന്നതിനായി താരം നടത്തിയ ഒരു ഡാൻസ് റിഹേഴ്സൽ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏപ്രിൽ ഏട്ടിന് ആയിരുന്നു താരത്തിന്റെ ഡാൻസ് പെർഫോമൻസ്. കേരളത്തിൽ രക്തം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു രണ്ടാഴ്ച മുൻപ് ശോഭന ഈ വീഡിയോ പങ്കുവെച്ചത്. നിരവധി ആരാധകർ ശോഭനയുടെ ഈ ഡാൻസ് വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുണ്ട്.