ചുവപ്പിൽ ഗ്ലാമറസായി സനുഷ സന്തോഷ്..!! താരത്തിൻ്റെ ഫോട്ടോഷൂട്ട് വീഡിയോ കാണാം..!!

മലയാളി പ്രേക്ഷകർക്ക് ചെറുപ്പം മുതൽ തന്നെ സുപരിചിതയായ താരമാണ് സനുഷ സന്തോഷ്.വളരെ ചെറുപ്പത്തിൽ തന്നെ ബാലതാരമായി എത്തിയ താരം ബാലവേഷങ്ങളിലൂടെ അഭിനയിച്ച് പ്രേക്ഷകരെ അത്ഭുത പെടുത്തുകയായിരുന്നു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ദാദാസാഹിബ് എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം.2000ൽ ഈ ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞതിനു ശേഷം പിന്നെ സിനിമക്കായി തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മീശ മാധവൻ,കാഴ്ച്ച,മാമ്പഴക്കാലം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാവാൻ വളരെ ചെറുപ്പത്തിൽ തന്നെ താരത്തിന് സാധിച്ചു.മികച്ച അഭിനയവും കാഴ്ച്ച വെച്ച താരത്തിന് അതിന്റെ ഫലമെന്നോണം കേരള സ്റ്റേറ്റ് അവാർഡ് രണ്ടു തവണ താരത്തിനെ തേടിയെത്തുകയും ചെയ്തു.

നാലായ നമദേ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരം എന്ന ലേബലിൽ നിന്ന് നായികയായി അരങ്ങേറിയ താരം ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെ മലയാളത്തിലും നായികയായി എത്തി

2012ൽ ഇറങ്ങിയ ഈ സിനിമക്ക് ശേഷം താരം 2013ൽ സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.അതിലെ മികച്ച അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും താരത്തിന് ലഭിച്ചിരുന്നു